
സർക്കാർ കോളേജ് അധ്യാപകരുടെ സംഘടനയായ എകെജിസിടിക്ക് പുതിയ നേതൃത്വം. ഡോ.എൻ മനോജ് (ഗവ. കോളേജ്, മാനന്തവാടി) ആണ് പ്രസിഡൻ്റ്. ഡോ.മുഹമ്മദ് റഫീഖ്.ടി (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം) ജനറൽ സെക്രട്ടറിയും ഡോ. കെ വി മഞ്ജുളാ ദേവി (ബ്രണ്ണൻ കോളേജ് തലശ്ശേരി) ട്രഷററുമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വൈസ് പ്രസിഡൻ്റുമാരായി ഡോ. വിനു ഭാസ്കർ (ടി.ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ) ഡോ.ബേബി ഷീബ(ഗവ. ആട്സ് കോളേജ്, കോഴിക്കോട്) എന്നിവരെയും
സംസ്ഥാന സെക്രട്ടറിമാരായി ഡോ. പ്രിൻസ് പി.ആർ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം) കേരള സർവകലാശാല മേഖല, ഡോ.എം.എസ് മുരളി (മഹാരാജാസ് കോളേജ്, എറണാകുളം) എം.ജി സർവകലാശാല മേഖല, രഘുദാസ് പി.വി (ഗവ. കോളേജ്, കുന്നമംഗലം) ശശി സി.ടി (ഗവ. കോളേജ്, എളേരിത്തട്ട്) കണ്ണൂർ സർവകലാശാല മേഖല എന്നിവരേയും പതിനഞ്ച് അംഗ കമ്മിറ്റിയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. രണ്ട് ദിവസങ്ങളിലായി കാസർകോഡ് നടന്ന എകെജിസിടി 67ആം സംസ്ഥാനസമ്മേളനം സമാപിച്ചു.
ENGLISH NEWS SUMMARY: AKGCT, the organization of government college teachers, has new leadership. Dr. N Manoj (Gov. College, Mananthavady) is the president. Dr. Mohammed Rafiq.T (University College, Thiruvananthapuram) has been elected as the general secretary and Dr. K V Manjula Devi (Brennan College, Thalassery) has been elected as the treasurer.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here