നവോദയ ന്യൂസിലാൻഡിന് പുതിയ നേതൃത്വം; ബിനു പുലിക്കുന്നേൽ അബ്രഹാം പ്രസിഡന്‍റ്, സജിത്ത് ചന്ദ്രൻ സെക്രട്ടറി

ന്യൂസിലാൻഡിലെ കലാ-സാംസ്ക്കാരിക സംഘടനയായ നവോദയയ്ക്ക് പുതിയ നേതൃത്വം. ബിനു പുലിക്കുന്നേൽ അബ്രഹാം പ്രസിഡന്‍റായും സജിത്ത് ചന്ദ്രൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ബിജു ജോർജാണ് ട്രഷറർ.ലക്ഷ്മി ദിനചന്ദ്രൻ വൈസ് പ്രസിഡന്‍റായും മോനു ജോൺ ഫിലിപ്പ് ജോയിന്‍റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു വർഷമാണ് പുതിയ നേതൃത്വത്തിന്‍റെ കാലാവധി.

പുരോഗമന കലാസാഹിത്യ സാംസ്ക്കാരിക സംഘടനയായ നവോദയ, ന്യൂസിലാൻഡിലെ മലയാളികൾക്കിടയിൽ വലിയ സ്വാധീനമുണ്ട്. മലയാളികളുടെ എല്ലാ വിഷയങ്ങളിലും സംഘടന ഇടപെടുന്നുണ്ട്.

Also read: നിലമ്പൂരിൽ യുഡിഎഫ് കെട്ടിപൊക്കിയ നുണ​ഗോപുരങ്ങൾ; ചീട്ടുകൊട്ടാരം പോലെ പൊളിച്ചടുക്കി എൽ ഡി എഫ്

കലാ-കായിക പരിപാടികളും ജീവകാരുണ്യപ്രവർത്തനങ്ങളും സ്പോർട്സ് മീറ്റുമൊക്കെ ന്യൂസിലാൻഡ് നവോദയ സംഘടിപ്പിച്ചുവരുന്നു. ന്യൂസിലാൻഡിലെ പ്രധാന നഗരങ്ങളിലെല്ലാം നവോദയ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രവാസി മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും സംഘടന ഇടപെടുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

Also read: ചരക്ക് കപ്പലിന് തീപിടിത്തം; ബേപ്പൂർ – അഴീക്കൽ തുറമുഖങ്ങൾക്കിടയിലാണ് അപകടം

നാളിതുവരെ ന്യൂസിലാൻഡിലെ മലയാളികൾക്കിടയിൽനിന്ന് നവോദയയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും, അത് തുടർന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News