കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനരഹിതമായ എയ്‌റോഡ്രാം ബീക്കണ്‍ ലൈറ്റ് സംവിധാനത്തിന് പുതുജീവൻ

Aerodrome Beacon Light

കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദിശയറിയാന്‍ വൈമാനികരെ സഹായിക്കുന്ന എയ്‌റോഡ്രാം ബീക്കണ്‍ ലൈറ്റ് സംവിധാനത്തിന് പുനര്‍ജനി. കാലപ്പഴക്കത്താല്‍ പ്രവര്‍ത്തന രഹിതമായിരുന്ന ഉപകരണം എന്‍ജിനീയര്‍ സ്രാങ്ക് അഷ്‌റഫിന്റെ സാങ്കേതിക മികവില്‍ പ്രവര്‍ത്തനക്ഷമമായി.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച വിദേശ നിര്‍മ്മിത ബീക്കണ്‍ മാസങ്ങളായി കേടായിക്കിടക്കുകയായിരുന്നു. വിമാനത്താവള ഡയറക്ടറുടെ ആവശ്യപ്രകാരമാണ് എയ്‌റോഡ്രാം ബീക്കണ്‍ മലപ്പുറം കൊണ്ടോട്ടി എക്കാപ്പറമ്പ് സ്വദേശിയായ സ്രാങ്ക് അഷ്‌റഫ് പ്രവര്‍ത്തനക്ഷമമാക്കിയത്.

Also Read: തൃശ്ശൂർ തൊഴിൽ പൂരം മെഗാ ജോബ് എക്സ്പോയ്ക്ക് ഏപ്രിൽ 26 ന് തുടക്കം

വിമാനത്താവള ദിശ വൈമാനികര്‍ക്ക് മനസിലാക്കാന്‍ മോശം കാലാവസ്ഥയില്‍ ഏറെ സഹായകരമാണ് ഈ സംവിധാനം. ഇലക്ട്രോണിക്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ശാഖകളുടെ സമന്വയമായാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. കേടുവന്ന ഭാഗങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലായിരുന്നു.

Also Read: ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കുവാൻ ഡിവൈഎഫ്ഐക്കൊപ്പം ഞാനും’; ഗൗരികുട്ടിയുടെ വൈറല്‍ വീഡിയോ

ഇപ്പോള്‍ അഷ്‌റഫിന്റെ നിരീക്ഷണത്തില്‍ വിളക്കിന്റെ ട്രയല്‍ റണ്‍ നടക്കുകയാണ്. പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ഉപകരണം വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിനു മുകളില്‍ സ്ഥാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News