പിറന്നാൾ ദിനത്തിലെ ഇരട്ടിമധുരം; ‘ബസൂക്കയുടെ’ ന്യൂ ലുക്ക് പുറത്ത്

പിറന്നാൾ ദിനത്തിൽ ‘ബസൂക്ക’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി. സരിഗമ ഇന്ത്യ ലിമിറ്റഡും തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുരിയാക്കോസുമാണ് ബിഗ് ബജറ്റ് ചിത്രം കൂടിയായ ബസൂക്ക നിർമിക്കുന്നത്. തിരക്കഥ രചയിതാവായ കലൂർ ടെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ഗൗതം മേനോനും ഒരു പ്രധാനവേഷത്തിൽ എത്തുന്നു.

Also Read: ‘കേരളാ ടൂറിസത്തിന്റെ സാധ്യതകളെപ്പറ്റി മന്ത്രി സംസാരിച്ചത് പ്രതീക്ഷയോടെയും ആവേശത്തോടെയും’: മന്ത്രിയെ കണ്ട അനുഭവം പങ്കുവച്ച് ‘വാക് വിത്ത് ആൽബി’

സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News