വണ്ടി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി

പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി. സ്വിഫ്റ്റിന്റെ പുതിയ തലമുറ കാറാണ് ഇതില്‍ ഒന്ന്. സ്വിഫ്റ്റിന്റെ സെഡാന്‍ മോഡലായ ഡിസൈറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് രണ്ടാമത്തേത്. പുതിയ തലമുറ സ്വിഫ്റ്റ് ഏപ്രിലില്‍ അവതരിപ്പിച്ചേക്കും.

ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇതിന്റെ ഡിസൈന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോണറ്റിന് കീഴില്‍, 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ Z12E പെട്രോള്‍ എന്‍ജിന്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇത് ഒരു മൈല്‍ഡ്ഹൈബ്രിഡ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

പുതിയ സ്വിഫ്റ്റിന് പഴയ മോഡലിനേക്കാള്‍ 15 എംഎം നീളവും 30 എംഎം ഉയരവും കൂടുതലായിരിക്കും. വലിയ ഫ്രീ സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്അപ്പ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് HVAC എന്നിവയും പുതിയ ഫീച്ചറുകളായി വരും.

Also Read: കുതന്ത്രതന്ത്രമന്ത്രമൊന്നും അറിയില്ലെടാ; വീഡിയോ കാണാം

82 bhp കരുത്തും 108 Nm torque ഉം പുറപ്പെടുവിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായാണ് ഡിസൈറിന്റെ പുതിയ മോഡല്‍ വരുന്നത്. 1.2ലിറ്റര്‍ ത്രീസിലിണ്ടര്‍ Z12E പെട്രോള്‍ എഞ്ചിനാണ് ഡിസൈറിന് കരുത്തുപകരുക. സണ്‍റൂഫാണ് മറ്റൊരു സവിശേഷത.

ഓട്ടോമാറ്റിക് എച്ച്വിഎസി, കീലെസ് എന്‍ട്രി, ക്രൂയിസ് കണ്‍ട്രോള്‍, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും പാക്കേജിന്റെ ഭാഗമാകും. പുതിയ ഫ്രണ്ട് ഗ്രില്ലും നവീകരിച്ച ഹെഡ്ലാമ്പും ടെയില്‍ ലാമ്പുകളും പുതിയ സെറ്റ് ബമ്പറുകളും ഉള്‍പ്പെടുന്നതാണ് പുതിയ തലമുറ സ്വിഫ്റ്റ് ഡിസൈര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News