
കേരള പി എസ് സി പുതിയ വിജ്ഞാപനം പുറത്തിറക്കി. വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ജൂനിയർ അസിസ്റ്റൻ്റ് തസ്തികയിലേക്കുള്ള നിയമനം സംബന്ധിച്ച വിജ്ഞാപനമാണ് കേരള പി എസ് സി പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പേറേഷൻ, കൊച്ചിൻ കെമിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിലായി പത്ത് ഒഴിവാണ് ഉള്ളത്.
ബിരുദവും കംപ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും ഉള്ളവർക്കാണ് ജോലിക്ക് അവസരം. ഉണ്ടാകുക. ഈ തസ്തികകൾക്ക് അതാത് കോർപ്പറേഷൻ കമ്പനി ബോർഡ് എന്നിവ തീരുമാനിച്ചിട്ടുള്ള ശമ്പളമാണ് ലഭിക്കുക. പതിനെട്ടിനും നാൽപ്പത് വയസിനും ഇടയിലാണ് പ്രായ പരിധി. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
Also read: ഉയർന്ന ശമ്പളത്തോടെ മലയാളികൾക്ക് സിംഗപ്പൂരിൽ ജോലി നേടാം, എത്രയും വേഗം അപേക്ഷിച്ചോളൂ
ഒരു ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കുറഞ്ഞത് ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമ (ഡി. സി.എ) എന്നിവയാണ് യോഗ്യത. ജൂൺ മൂന്നാം തീയതി വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ സമയം. കൂടുതൽ വിവരങ്ങൾക്കായി കേരള പി എസ് സി യുടെ വിജ്ഞാപനം സന്ദർശിക്കുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

