
നാം ഇപ്പോൾ ജീവിക്കുന്നത് എഐ കാലത്താണ് എല്ലാ രംഗങ്ങളിലും എഐ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. സിനിമാ മേഖലയിലും അത് കാണാം. സിനിമയിലെ ഏറ്റവും വലിയ പുസ്കാരമായ ഓസ്കാറിലും എ ഐ ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുയാണ്. ഓസ്കാർ പുരസ്കാരങ്ങൾക്ക് എ ഐ യെ പരിഗണിക്കില്ലെന്നാണ് ഇപ്പോൾ അക്കാദമി അറിയിച്ചിരിക്കുന്നത്.
ഓസ്കാർ സംബന്ധിച്ച നിയമാവലികൾ ഇതോടെ മാറ്റുകയും ചെയ്തു. സിനിമ മേഖലയിലെ ആയാസം കുറക്കാനും പണി എളുപ്പമാക്കാനും ആൾക്കാരുടെ എണ്ണം കുറയ്ക്കാനും എ ഐ പല സിനിമാ സെറ്റുകളിലും ഉപയോഗിക്കുന്നുണ്ട്. ഇതാണ് ഓസ്കാറിൻ്റെ നിയമാവലിയിൽ ഇങ്ങനെയൊരു മാറ്റം ഉണ്ടാക്കാൻ ഇടയാക്കിയത്. സിനിമ എഴുതിയതും എ ഐ ആയിരിക്കരുതെന്ന് ഓസ്കാർ അക്കാദമി പറയുന്നു.
എ ഐ അല്ലാ, ഇതൊക്കെ ചെയ്തത് മനുഷ്യൻ തന്നെയാണെന്ന് എന്ന് തെളിയിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ടെന്നും അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പുറത്തിറക്കിയ പുതിയ നിയമാവലികളിൽ ഉണ്ട്. 2027 മാർച്ചിൽ നടക്കാനിരിക്കുന്ന അടുത്ത ഓസ്കാറിനുള്ള അപേക്ഷകൾക്ക് ഈ വ്യവസ്ഥ ബാധകമാകുമെന്നും അക്കാദമി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

