പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴിന് പുതിയ മന്ദിരത്തിന് പുറത്ത് ഹോമവും പിന്നീട് സർവ്വമത പ്രാർത്ഥനയും നടക്കും. തമിഴ്നാട്ടിലെ തിരുവാത്തുറൈ അധീനത്തിലെ പുരോഹിതർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്നലെ ചെങ്കോൽ കൈമാറിയിരുന്നു.

ഇത് ലോകസഭയിൽ സ്പീക്കറുടെ ചെയറിന് സമീപം സ്ഥാപിക്കും.ലോകസഭാ ഹാളിൽ 888 അംഗങ്ങൾക്കും രാജ്യസഭാ ഹാളിൽ 384 അംഗങ്ങൾക്കും ഇരിക്കുവാൻ കഴിയുന്ന രീതിയിലാണ് പുതിയ പാർലമെന്റിന്റെ നിർമ്മാണം. സംയുക്ത സമ്മേളനത്തിനായി സെൻട്രൽ ഹാളില്ല.

ലോകസഭ ചേമ്പറിൽ ആയിരിക്കും സംയുക്ത സമ്മേളനം നടക്കുക.ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയ പാർലമെന്റിന്റെ ചിത്രം ആലേഖനം ചെയ്ത 75 രൂപയുടെ നാണയം പുറത്തിറക്കും.ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here