കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പ്ലാറ്റ്‌ഫോം

കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പ്ലാറ്റ്‌ഫോം നിലവിൽ വന്നു. ചൊവ്വാഴ്ച മുതൽ www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. Ente KSRTC Neo O-PRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.

also read; മുന്‍ കാമുകിയെ ശാരീരികമായി ആക്രമിച്ചു; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിങര്‍ ആന്റണിയെ ഒഴിവാക്കി ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം

നവീകരിച്ച ബുക്കിങ് സംവിധാനത്തിൽ ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുള്ള ലിങ്ക് ടിക്കറ്റ് സംവിധാനവുമുണ്ട്. ബസ് സർവീസ് ആരംഭിച്ചതിന് ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ പിന്നീട് വരുന്ന സ്ഥലങ്ങളിൽ നിന്നും ആളുകൾക്ക് ബുക്കിങ് നടത്തുവാൻ കഴിയും. ഇത് വഴി യാത്രക്കാർ ബസുകൾ സെർച്ച് ചെയ്യുമ്പോൾ കൂടുതൽ ഓപ്ഷനുകൾ കാണിക്കും.

also read; ആദിത്യ എൽ1; പേടകത്തിന്‍റെ രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരം

ബുക്കിങ് സംബന്ധമായ വിവരങ്ങൾ എസ്എംഎസ് സംവിധാനത്തിന് പുറമെ വാട്‌സ്ആപ്പ് വഴിയും ലഭ്യമാകും. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാൽ തന്നെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകുന്നു. കൂടാതെ റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാർക്ക് അറിയുവാനും സാധിക്കും. നിലവിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് https://online.keralartc.com എന്ന സൈറ്റിലാണുണ്ടായിരുന്നത്. ഇത് ഒഴിവാക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News