ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് മാത്രമല്ല ഇനി ഈ സേഫ്റ്റി ഫീച്ചറും നിർബന്ധമാക്കും: പുതിയ കേന്ദ്ര സർക്കാർ തീരുമാനം

ABS

ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധിതമാണ്. ഇരുചക്രവാഹനങ്ങളിൽ രണ്ട് ഹെൽമെറ്റ് നമ്മുടെ സംസ്ഥാനത്ത് നിർബന്ധിതവുമാണ്. ആളുകളുടെ ജീവന് സുരക്ഷനൽകുന്ന ഹെൽമെറ്റ് ഉപയോ​ഗിക്കുന്നത് നിയമം അനുസരിക്കുക മാത്രമല്ല. അത് നമ്മൾക്ക് വേണ്ടപ്പെട്ടവരുടെ കണ്ണ് നിറയാതിരിക്കാൻ നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്തം കൂടിയാണ്.

ഇപ്പോൾ ഇതാ പുതിയ ഉത്തരവ് എത്തുന്നു ഹെൽമെറ്റ് മാത്രമല്ല ഇനി ഇരുചക്രവാഹനങ്ങളിൽ ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റവും നിര്‍ബന്ധമാക്കുന്നു. അടുത്ത വർഷം മുതലായിരിക്കും വാഹനങ്ങളിൽ എബിഎസ് നിർബന്ധിതമാക്കുന്നത്. ഇതിന് വാഹനത്തിന്റെ എഞ്ചിൻ ശേഷി പരി​ഗണിക്കുകയില്ല. എല്ലാ പുതിയ സ്‍കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും എബിഎസ് നിർബന്ധിതമാക്കുമെന്നാണ് റോഡ്ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Also Read: കേരളമണ്ണിലേക്ക് എംപിവി എത്തി; ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ സ്വന്തമാക്കി വിജയ രാഘവൻ

നിലവിൽ 125 സിസിയിൽ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള വാഹനങ്ങൾക്കാണ് എബിഎസ് നിർബന്ധിതമായിട്ടുള്ളത്. യാത്രക്കാരന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ബലമായി ബ്രേക്ക് ഇടുമ്പോഴോ ടയറുകള്‍ ലോക്ക് ചെയ്യപ്പെടുന്നത് തടയാന്‍ സഹായിക്കുന്ന സംവിധനമാണ് എബിഎസ്. ഈ സംവിധാനത്തിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യതകൾ കുറയുകയും ചെയ്യും.

സിംഗിൾ ചാനൽ, ഡ്യുവൽ ചാനൽ എന്നിങ്ങനെ രണ്ടു രീതിയിൽ എബിഎസ് ലഭ്യമാണ്. ഇതിൽ ഏതാണ് നിർബന്ധിതമാക്കാൻ പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News