
ഇന്നത്തെ കാലത്ത് പഠിച്ച് ജോലി വാങ്ങി കഴിഞ്ഞാല്‍ പിന്നെ തിരക്കോട് തിരക്കാണ്. ജോലി ഭാരം കൂടി വിശ്രമവേളകള്‍ ആസ്വദിക്കാന്‍ കഴിയാത്ത ചിലരെങ്കിലും ഉണ്ടാകും. ഇപ്പോള്‍ ഈ തിരക്കിനിടയില്‍ ഇത്തിരി നേരം മാറ്റിവയ്ക്കാനായി ഒരു പുത്തന്‍ ട്രെന്‍ഡ് തന്നെ ഉണ്ടായിരിക്കുകയാണ് ‘തെറാപ്യൂട്ടിക് ലേസിനസ്’. ഒന്നുമില്ല.. മടിപിടിച്ചിരിക്കുന്ന പോലെ ഒന്നും ചെയ്യാതെ കിടക്കയില്‍ വിശ്രമിക്കുന്ന ഒരു രീതിയാണിത്. നമ്മുടെ ബെഡുകള്‍ സ്വയം പരിചരണ കേന്ദ്രങ്ങളാകുകയാണ്. നമ്മുടെ വെല്‍നെസ് സോണ്‍ എന്നൊക്കെ പറയും പോലെ! ഇതിലൂടെ നമ്മുടെ ഉറക്കം, വിശ്രമം ഇതിനൊക്കെ സമയം കണ്ടെത്താന്‍ സാധിക്കുകയാണ്. അവയ്ക്കും മുന്‍ഗണന നല്‍കാന്‍ അവസരം സൃഷ്ടിക്കപ്പെടുകയാണ്. അതായത് വിശ്രമം എന്നത് ആഢംബരമല്ല, ഒരു ജൈവിക ആവശ്യമായി കണക്കാക്കേണ്ട അനിവാര്യതയാണ് ചൂണ്ടിക്കാട്ടുന്നത്.
മറ്റൊരു കാര്യം പ്രത്യേകം സൂചിപ്പിക്കട്ടെ പേരില്‍ ലേസിനസ് ഉണ്ടെങ്കിവും ഈ തെറാപ്യൂട്ടിക്ക ലേസിനസ് മടിയായി തെറ്റിദ്ധരിക്കരുത്. സെല്‍ഫ് ലൗവിന്റെ ഭാഗമായി നമ്മളിടങ്ങളുടെ ഭാഗമായി ശാരീരികവും മാനസികവുമായ സമ്മര്‍ദം കുറച്ചു കൊണ്ടുവരാനുള്ള സ്വയം പരിചരണ രീതിയാണിത്. മികച്ചൊരു തെറാപ്പി. ധ്യാനവും വ്യായാമവും പോലുള്ള രീതികളില്‍ നിന്നും വ്യത്യസ്തമായ ഈ തെറാപ്പി മനഃപൂര്‍വമായ നിഷ്‌ക്രിയത്വം പ്രോത്സാഹിപ്പിക്കുകയാണ്. ഉറങ്ങാന്‍ കഴിഞ്ഞില്ലല്ലോ.. ഒരിടത്തൊന്ന് വെറുതെയിരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമവും കുറ്റബോധവും ഇല്ലാതാക്കി വിശ്രമിക്കാന്‍ സമയം ലഭിക്കുകയും ശരീരത്തിന് കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ ഹോര്‍മോണുകളെ നിയന്ത്രിക്കാനും ഉറക്കത്തിന്റെ ക്വാളിറ്റി കൂട്ടാനും സഹായിക്കും. ഇതിലൂടെ നിരന്തരമായ ഉത്തേജനത്തില്‍ നിന്ന് നാഡീവ്യവസ്ഥയ്ക്ക് ഒരു ഇടവേള ലഭിക്കും. പിന്നാലെ പിരിമുറക്കം കുറയും സമ്മര്‍ദം വിട്ടകലും. ഇതിലൂടെ ചിന്തകളെ നിയന്ത്രിക്കാം. ഊര്‍ജം ഉയര്‍ന്നനിലയിവലാക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here