ഐപിഎല്ലിൽ പുതിയ സിക്സർ രാജാവ്? വൈഭവ് സൂര്യവംശിയുടെ പേരിൽ പുതിയ റെക്കോർഡ്

vaibhav-suryavanshi_recoreds

ഐപിഎല്ലിൽ ഇന്ന് ജയ്‌പൂരിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്തിനോട് തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ യുവ ഓപ്പണർ വൈഭവ് സൂര്യവംശി ചരിത്രം തിരുത്തിക്കുറിച്ചു.

മത്സരത്തിൽ 230 റൺസ് വേണ്ടിയിരുന്ന രാജസ്ഥാന് വേണ്ടി നേരിട്ട ആദ്യ പന്തിൽ തന്നെ മുഹമ്മദ് സിറാജിനെതിരെ സൂര്യവംശി സിക്സ് നേടി. ഇതോടെ ടി20യിൽ ഏറ്റവും വേഗത്തിൽ 100 ​​സിക്സറുകൾ നേടുന്ന താരമെന്ന ലോക റെക്കോർഡ് സൂര്യവംശി സ്വന്തം പേരിലാക്കി. വെറും 514 പന്തുകളിൽ നിന്നാണ് ബിഹാറുകാരനായ 15 വയസ്സുകാരൻ ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് താരം.

Also Read: സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ്; ഗുജറാത്തിനെതിരെ ഐപിഎല്ലിൽ രാജസ്ഥാന് മികച്ച തുടക്കം

ഇത് കൂടാതെ ഒരു ഐപിഎൽ സീസണിലെ പവർ പ്ലേയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡും സൂര്യവംശിയുടെ പേരിലായി. 30 സിക്സറുകളാണ് താരം ഈ സീസണിലെ പവർ പ്ലേയിൽ ഇതുവരെ അടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News