എന്നും വ്യായാമം ചെയ്യാൻ മടിയാണോ? അതിനൊരു പരിഹാരം…പുതിയ പഠനം ഇങ്ങനെ

പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്‌ട്രോളുമൊക്കെക്കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർ അനവധിയാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും വ്യായാമമില്ലായ്മയുമൊക്കെയാണ് ഒരു പരിധി വരെ ഇത്തരം ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണം. തിരക്കും മടിയുമൊക്കെകൊണ്ടാണ് നാം വ്യായാമം ഒഴിവാക്കുന്നത്. എന്നാൽ അത്തരം ആളുകൾക്ക് സന്തോഷം പകരുന്നതാണ് പുതിയ പഠനം.

ALSO READ: പി വി സത്യനാഥന്റെ കൊലപാതകം ; പ്രതി അഭിലാഷ് റിമാന്റില്‍

വ്യായാമം എന്നും ചെയ്തില്ലെങ്കിലും ശരീരം ഫിറ്റാക്കാമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ചൈനീസ് ഗവേഷകരുടെ ഒബിസിറ്റി എന്ന ജേണലില്‍ ആണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസവും വ്യായാമം ചെയ്യുന്നതിന്റെ അതെ ഫലം ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം വ്യായാമം ചെയ്താല്‍ കിട്ടുമെന്നാണ് പഠനത്തിൽ പറയുന്നത്. 20 മുതൽ 50 വയസിനിടയില്‍ പ്രായമായ 9,600 ആളുകളുടെ 2011 മുതല്‍ 2018 വരെയുള്ള ആരോഗ്യവിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്.

ALSO READ: കര്‍ഷക സമരം; സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News