കേരളത്തിന്റെ ആരോഗ്യമേഖലയെ സ്വകാര്യ മേഖലയ്ക്ക് അടിയറവ് വെയ്ക്കില്ല; നുണപ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്ന് മന്ത്രി വീണ ജോർജ്ജ്

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർവക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്ന കാലഘട്ടത്തിൽ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ അതിനുള്ള മറുപടിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കളമശ്ശേരി മെഡിക്കൽ കോളേജിലെ പുതിയ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നുണപ്രചാരണങ്ങളെ ജനങ്ങൾ തങ്ങളുടെ അനുഭവങ്ങൾ കൊണ്ട് തന്നെ അതിജീവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിൽ ഇന്ന് അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു വർഷം ഏകദേശം 1,600 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി സർക്കാർ ചിലവഴിക്കുന്നത്. മികച്ച ചികത്സ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, കേരളത്തിന്റെ ആരോഗ്യമേഖലയെ യാതൊരു കാരണവശാലും സ്വകാര്യ മേഖലയ്ക്ക് അടിയറവ് വെയ്ക്കാൻ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുജനാരോഗ്യ മേഖലയിലെ ഈ മുന്നേറ്റം സർക്കാർ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അവർ പറഞ്ഞു.

English Summary: Health Minister Veena George stated that government development initiatives at Kalamassery Medical College’s new Super Specialty Block are a response to efforts undermining Kerala’s public healthcare system. False propaganda will be overcome by people’s experiences.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News