
മാരുതി ആൾട്ടോ എന്നും ജനപ്രിയമായ മോഡൽ പുത്തൻ ഭാവത്തിലെത്തുന്നു. വിലക്കുറവിനൊപ്പം മികച്ച മൈലേജും ലഭിക്കുന്ന കാർ ഇന്ത്യൻ നിരത്തിലെ വൻ സാന്നിധ്യമാണ്. ADAS ഫീച്ചറുമായി എത്തുന്ന പുത്തൻ ആൾട്ടോയിക്ക് കമ്പനി അവകാശപ്പെടുന്നത് 28.2 കിലോമീറ്റർ മൈലേജാണ്. നമ്മുടെ നിരത്തിലെ ആൾട്ടോയെ പറ്റിയല്ല മറ്റൊരു ആൾട്ടോയെ പറ്റിയാണ് പറയുന്നത്.
ആള്‍ട്ടോ ജപ്പാനില്‍ വില്‍ക്കുന്ന കെയ് കാറിനെ പറ്റിയാണ് പറയാൻ പോകുന്നത്. കുഞ്ഞൻ കെയ് കാറുകൾ നമ്മൾ കാണുന്ന ചെറുകാറുകളെകാൾ ചെറുതാണ്. ഇവ ജപ്പാന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഭാഗം കൂടിയാണ്. രണ്ടാം ലോക മഹായുദ്ധം പാടെ തകര്‍ത്ത ജപ്പാന്റെ പുനരുജ്ജീവനത്തിന്റെ ഭാഗമാണ് ഈ കെയ് കാറുകൾ.

വലിയ വാഹനങ്ങൾ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തവരെ ലക്ഷ്യം വെച്ചാണ് കെയ് കാറുകൾ ഇറക്കുന്നത്. ഇന്നും ജപ്പാനിൽ ആവശ്യക്കാരേറെയുള്ളതാണ് കെയ് കാറുകൾക്ക്. ജപ്പാനിലെ വിപണി ലക്ഷ്യം വെച്ച് പുറത്തിറക്കിയിരിക്കുന്ന ഈ കെയ് കാർ ഇന്ത്യൻ നിരത്തിൽ എത്താൻ സാധ്യതയില്ല.

28.2 കിലോമീറ്റര്‍ മൈലേജ് ഉള്ള വണ്ടി ജപ്പാനിൽ തരംഗം സൃഷ്ടിക്കുമെന്നാണ് സുസൂക്കി കരുതുന്നത്. നാല് വേരിയന്റുകളില്‍ പുറത്തിറക്കുന്ന വാഹനത്തിന് 1,142,900 യെന്‍ (ഏകദേശം 6.77 ലക്ഷം രൂപ) മുതല്‍ 1.639 മില്യണ്‍ യെന്‍ (ഏകദേശം 9.71 ലക്ഷം രൂപ) വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here