
വന്യമൃഗ ശല്യത്തെ നേരിടാന്‍ ആധുനിക സാങ്കേതിക വിദ്യയുമായി വനംവകുപ്പ്. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ഏതെന്ന് തിരിച്ചറിഞ്ഞ് ആര്‍ആര്‍ടി സംഘത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുള്ള എഐ അധിഷ്ഠിത ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. വയനാട്, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്.
ALSO READ: പണമിടപാട് കേസ്; ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ സ്ഥലംമാറ്റി
കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങള്‍ കാടിറങ്ങിയാല്‍ അപ്പോള്‍ വനം വകുപ്പിന് വിവരം ലഭിക്കും. വയനാട് ജില്ലയിലെ പുല്‍പ്പള്ളിയിലും പാലക്കാട്ടെ പരുത്തിപ്പാറയിലും മായാപുരത്തുമാണ് നിര്‍മിതബുദ്ധി ഉപയോഗിച്ച ആധുനിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വയനാട്ടില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ചാണ് സെന്‍സറിങ് നടക്കുന്നത്. പാലക്കാട്ടെ ഒലവക്കോട് വനംവകുപ്പ് ഓഫീസിലാണ് നിരീക്ഷണ സംവിധാനത്തിന്റെ നിയന്ത്രണകേന്ദ്രം. 17 ക്യാമറകളാണ് വയനാട് പാലക്കാട് ജില്ലകളിലായി സ്ഥാപിച്ചിട്ടുള്ളതെന്ന് ദിനേശ് ഐടി സിസ്റ്റംസ് മാനേജര്‍ ആര്‍ അഭിലാഷ് പറഞ്ഞു.
ALSO READ: ഹൈക്കോടതി വിധി മാത്യു കുഴൽനാടൻ എംഎൽഎയുടെ ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നത്: മന്ത്രി വി ശിവൻകുട്ടി
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ചുവടുവയ്പ്പാണ് ഇത്. വനംവകുപ്പ് സഹകരണത്തോടെ കണ്ണൂര്‍ ആസ്ഥാനമായുള്ള ദിനേശ് ഐടി വിഭാഗമാണ് ക്യാമറാനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here