യാത്രക്കാർക്ക് സന്തോഷ വാർത്ത; പാലക്കാട്ടേക്ക് പുതിയ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ, സർവീസ് ജൂൺ 23 മുതൽ

kerala-train-journey-indian-railway

പാലക്കാട് – കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം ട്രെയിൻ സർവീസ് നടത്തും. രാവിലെ 10:00 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഉച്ചക്ക് 1: 05 ന് പാലക്കാട് എത്തുന്ന രീതിയിൽ സമയ ക്രമീകരണം. പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് എടുക്കുന്ന ട്രെയിൻ കണ്ണൂരിൽ 7:40ന് തിരിച്ചെത്തും. ഷൊർണ്ണൂർ – കണ്ണൂർ ട്രെയിൻ ആണ് പാലക്കാടേക്ക് നീട്ടിയത്. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.

Also read: യു പിയിൽ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു; ക്രൂരത ഒരു കോടി രൂപ ആവശ്യപ്പെട്ട്

അതേസമയം, ബെര്‍ത്ത് ലഭിച്ചോയെന്നറിയാൻ ചാര്‍ട്ട് വരുന്നതുവരെ കാത്തിരിക്കേണ്ട നിലവിലെ അവസ്ഥ ഒഴിവാക്കാൻ പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ. ദീര്‍ഘദൂര ട്രെയിനുകളില്‍ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് പരിഷ്കാരം. ഓരോ ക്ലാസ് കോച്ചിനുമുള്ള ക്വാട്ട 25 ശതമാനമായാണ് പരിമിതപ്പെടുത്തിയത്. സ്ലീപ്പര്‍, 3AC, 2AC, 1AC എന്നിങ്ങനെ ഓരോ കോച്ചിനും ഇത് ബാധകമാണ്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ജനറല്‍ ക്വോട്ടയില്‍ വെയിറ്റ് ലിസ്റ്റ് ടിക്കറ്റ് ലഭിച്ചാല്‍ ബെര്‍ത്ത് ഏതാണ്ട് ഉറപ്പിക്കാം. ജൂണ്‍ 16 മുതല്‍ പരിഷ്കാരം നിലവിൽവന്നു. തത്കാല്‍ ടിക്കറ്റുകള്‍ക്കും വിദൂര സ്ഥലങ്ങളില്‍ നിന്ന് വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കുന്നതിനും ഇത് ബാധകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News