സ്റ്റാറ്റസ് കാണാന്‍ ഇനി കൂടുതല്‍ എളുപ്പം; സ്റ്റാറ്റസ് ഫില്‍റ്റര്‍ ഓപ്ഷനുമായി വാട്‌സ്ആപ്പ്

വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുന്നത് ഇഷ്ടപ്പെടുന്ന നിരവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് സന്തോഷമാകുന്ന അപ്‌ഡേഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. സ്റ്റാറ്റസ് ഫില്‍റ്റര്‍ ചെയ്യാനുള്ള ഓപ്ഷനാണ് പുതിയതായുള്ളത്. Recent, Viewed, Muted ഈ ഓപ്ഷനുകളില്‍ ഉചിതമായത് തെരഞ്ഞെടുത്ത് സ്റ്റാറ്റസ് ഫില്‍റ്റര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വികസിപ്പിക്കുന്നത്.

Also Read : ഇനിമുതല്‍ സ്റ്റാറ്റസുകള്‍ രണ്ടാ‍ഴ്ച വരെ കാണാം; അടിമുടി മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. ഉടന്‍ തന്നെ എല്ലാവരിലേക്കും ഈ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വാട്‌സ്ആപ്പ് ചാനലുമായി കണക്ട് ചെയ്യുന്നതോടെ, സ്റ്റാറ്റസ് ടാബില്‍ എല്ലാ സ്റ്റാറ്റസുകള്‍ കാണാന്‍ വളരെ ബുദ്ധിമുട്ടാണ്.

Also Read : തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്

ഏതെല്ലാം സ്റ്റാറ്റസുകള്‍ കണ്ടു എന്നും ഏതെല്ലാം സ്റ്റാറ്റസുകള്‍ മ്യൂട്ട് ചെയ്തു എന്നും ഏതെല്ലാം സ്റ്റാറ്റസുകളാണ് പുതിയതായി ഷെയര്‍ ചെയ്തിരിക്കുന്നതെന്നും കണ്ടെത്താനാണ് ബുദ്ധിമുട്ട് നേരിടുന്നത്. ഇതിന് പരിഹാരം എന്ന നിലയില്‍ ഫില്‍റ്റര്‍ ഓപ്ഷന്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News