കണ്ടിരുന്നവരുടെ കിളിപറത്തി; ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്ക്ക് അട്ടിമറി ജയം

കണ്ടിരുന്നവരുടെ കിളിപറത്തി, ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്ക്ക് അട്ടിമറി ജയം. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്ട്രേലിയക്ക് അഞ്ചു റണ്‍സിന്റെ ആവേശ ജയം. തുടര്‍ച്ചയായ നാലാം ജയത്തോടെ ഓസീസ് സെമി പ്രതീക്ഷകള്‍ സജീവമാക്കി.

Also Read : സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകളില്‍ ഓരോ ജനറല്‍ കോച്ചുകള്‍ കൂടി അനുവദിച്ചു

ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജോഷ് ഹെയ്സല്‍വുഡും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതമെടുത്തു. 89 പന്തില്‍ നിന്ന് അഞ്ച് സിക്സും ഒമ്പത് ഫോറുമടക്കം 116 റണ്‍സെടുത്ത രവീന്ദ്രയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. നീഷാം 39 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 58 റണ്‍സെടുത്തു.

സ്‌കോര്‍: ഓസ്ട്രേലിയ – 388/10 (49.2), ന്യൂസീലന്‍ഡ് – 383/9 (50).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News