നിര്‍ണായക മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി; ഇന്ത്യന്‍ സ്പിന്‍ മാന്ത്രികതയില്‍ കറങ്ങിവീണ് കിവികള്‍

kuldeep-yadav-ind-vs-nz

ചാമ്പ്യന്‍സ് ട്രോഫി കലാശ പോരാട്ടത്തില്‍ സ്പിന്‍ വജ്രായുധമാക്കി ഇന്ത്യ. ന്യൂസിലന്‍ഡിന്റെ നിര്‍ണായക മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കടപു‍ഴക്കി. 33 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 149 റണ്‍സെടുത്തിട്ടുണ്ട്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ന്യൂസിലന്‍ഡ്. സ്കോര്‍ ബോര്‍ഡ് 57ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 15 റണ്‍സെടുത്ത വില്‍ യംഗ് പുറത്താകുകയായിരുന്നു. യംഗിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 29 പന്തില്‍ 37 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയുടെയും 14 പന്തില്‍ 11 റണ്‍സെടുത്ത കെയിന്‍ വില്യംസണിന്റെയും വിക്കറ്റുകള്‍ കുല്‍ദീപ് യാദവ് എടുത്തു. 30 ബോളില്‍ 14 റണ്‍സെടുത്ത ടോം ലഥമിന്‍റെ വിക്കറ്റ് രവീന്ദ്ര ജഡേജയും പി‍ഴുതു. സ്പിന്നര്‍മാര്‍ക്കാണ് നിലവിലെ മു‍ഴുവന്‍ വിക്കറ്റുകളും.

ALSO READ: മാറ്റ് ഹെന്റിക്ക് പരുക്കേറ്റത് ഷോള്‍ഡറിന്; ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരന് നിര്‍ണായക ഫൈനല്‍ കളിക്കാനായില്ല

ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരുക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി 12-ാം തവണയാണ് രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. ടൂര്‍ണമെന്റില്‍ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News