വാംഖഡെയിൽ ഇന്ന് പൊടിപാറും, സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്ക് നേർ; കലം ഉടക്കുമോ കൊടുങ്കാറ്റാകുമോ, കണ്ടറിയാം

അനായാസമായി ആദ്യഘട്ട മത്സരങ്ങൾ വിജയിച്ചു കയറിയ ഇന്ത്യയ്ക്ക് ഇന്ന് വാംഖഡെയിൽ നേരിടേണ്ടത് ചരിത്രത്തിന്റെ പിൻബലമുള്ള ന്യൂസിലൻഡിനെ. നിശബ്‌ദമായിവന്ന്‌, ഒടുവിൽ കൊടുങ്കാറ്റ്‌ വിതയ്‌ക്കുന്ന കൂട്ടമാണ് ന്യൂസിലൻഡിന്റേത്. അതിനാൽ ഇതുവരെയുള്ള മത്സരങ്ങൾ പോലെ അനായാസം ജയിച്ചു കേറാൻ ഇന്ത്യക്ക് സാധിക്കില്ല. കഴിഞ്ഞ ഒന്പത് മത്സരങ്ങളിലും മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ ഇന്ന് നടക്കുന്നത് സെമിയും എതിരാളികൾ ന്യൂസിലൻഡും ആണ് എന്ന ഘടകം മത്സരത്തെ കൂടുതൽ പ്രയാസമുള്ളതാകും.

ALSO READ: ഈ ചിത്രം നാസയ്ക്ക് അയച്ചുകൊടുക്കും, എന്റെ താരത്തിനൊപ്പം; മമ്മൂക്കയുമൊത്തുള്ള ചിത്രം പങ്കുവെച്ച് രാധിക

2019ൽ കിവികളോട്‌ തോറ്റാണ് ഇന്ത്യ മടങ്ങിയത്. എന്നാൽ അന്നത്തെ ദുർബലമായ ടീമല്ല ഇന്നത്തെ ന്യൂസിലൻഡ്. ക്യാപ്റ്റൻ രോഹിതിനുകീഴിൽ ടീം ഏത് പ്രതിസന്ധിയെയും നേരിടാൻ സജ്ജമാണ്. ഈ ലോകകപ്പിൽ ആകെ 396.2 ഓവറിൽ 2523 റണ്ണാണ്‌ ഇന്ത്യ അടിച്ചുകൂട്ടിയത്‌. 450 ഓവറിൽ ആകെ വഴങ്ങിയത്‌ 1708 റണ്ണും. 10 ബൗളർമാർ ചേർന്ന്‌ 85 വിക്കറ്റുകൾ നേടി. റണ്ണടിയിൽ രണ്ട്‌ സെഞ്ചുറികൾ ഉൾപ്പെടെ 594 റണ്ണുമായി വിരാട്‌ കോഹ്‌ലി ഒന്നാമതുണ്ട്‌. 503 റണ്ണുമായി ക്യാപ്‌റ്റനുമുണ്ട്‌ പട്ടികയിൽ. 24 സിക്‌സറും 58 ഫോറും രോഹിതിന്റെ റൺശേഖരത്തിന്‌ അകമ്പടിയുണ്ട്‌.

ALSO READ: ‘പ്രതിയാണ് സൂപ്പര്‍സ്റ്റാറല്ല’; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സ്റ്റേഷനില്‍ ഹാജരായ സുരേഷ് ഗോപിക്ക് ആര്‍പ്പുവിളികളുമായി അനുകൂലികള്‍

അതേസമയം, തുടർച്ചയായ രണ്ട്‌ ഫൈനലുകൾ തോറ്റ ടീമാണ്‌ ചരിത്രത്തിൽ ന്യൂസിലൻഡ്‌. തുടർച്ചയായി സെമി മത്സരങ്ങൾ കളിച്ചതിന്റെ ആത്മവിശ്വാസം എന്നാൽ അവർക്കുണ്ട്. രചിൻ രവീന്ദ്രയെന്ന ഇന്ത്യൻ വംശജൻ കിവികൾക്ക്‌ പ്രതീക്ഷ നൽകുന്നുണ്ട്. ഗ്ലെൻ ഫിലിപ്‌സ് ഓൾ റൗണ്ടർ എന്ന നിലയിൽ വാംഖഡെയിൽ മുതൽക്കൂട്ടാകും. കാത്തിരിക്കാം ഉച്ചയ്ക്ക് വാംഖഡെയിൽ നടക്കുന്ന തീപാറും പോരാട്ടത്തിനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News