വീണ്ടും നാണംകെട്ട് പാകിസ്ഥാന്‍; നാലാം ടി20യില്‍ ന്യൂസിലാന്‍ഡിനെതിരെ വന്‍ തോല്‍വി, പരമ്പര നഷ്ടം

new-zealand-vs-pakistan-t20

ന്യൂസിലാന്‍ഡ് പേസര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി പാകിസ്ഥാന്‍ ബാറ്റര്‍മാര്‍. ഇതോടെ നാലാം ടി20യില്‍ വന്‍തോല്‍വിയാണ് പാക് പട ഏറ്റുവാങ്ങിയത്. 11 റണ്‍സിനാണ് കിവീസിന്റെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര കിവീസ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എടുത്തു. പാകിസ്ഥാന്റെ മറുപടി 16.2 ഓവറില്‍ 105 റണ്‍സില്‍ ഒതുങ്ങി. 20 ബോളില്‍ 50 റണ്‍സെടുത്ത ഫിന്‍ അലെന്‍ ആണ് കളിയിലെ താരം. കിവീസ് ബാറ്റിങ് നിരയില്‍ അലെന് പുറമെ ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ് വെല്‍ 46 റണ്‍സെടുത്തു. ടിം സീഫെര്‍ട്ട് 44ഉം ഡാരില്‍ മിച്ചല്‍ 29ഉം റണ്‍സെടുത്തു.

Read Also: ഹെഡിലേറി സണ്‍റൈസേഴ്‌സിന്റെ കുതിപ്പ്; രാജസ്ഥാനെതിരെ തുടക്കം കസറി

പാക് ബാറ്റിങ് നിരയില്‍ ഇര്‍ഫാന്‍ ഖാനും (24) അബ്ദുള്‍ സമദും (44) പിന്നെ എക്‌സ്ട്രാസും മാത്രമാണ് രണ്ടക്കം കടന്നത്. കിവീസിന്റെ ജേക്കബ് ഡഫി നാലും സകാരി ഫൂക്ക്‌സ് മൂന്നും വിക്കറ്റെടുത്ത് പാക് പടയുടെ നട്ടെല്ലൊടിച്ചു. ആദ്യ ടി20യില്‍ നൂറ് റണ്‍സ് പോലും എടുക്കാനാകാതെ പാകിസ്ഥാന്‍ ഓള്‍ഔട്ടായിരുന്നു. പരമ്പരയില്‍ ഇനി ഒരു മത്സരമാണ് ശേഷിക്കുന്നത്. ടൂർണമെന്റിൽ ഒരു മത്സരം മാത്രമാണ് പാകിസ്ഥാൻ ജയിച്ചത്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരം പോലും ജയിക്കാന്‍ ടീമിനായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News