പത്തനംതിട്ട തിരുവല്ലയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

പത്തനംതിട്ട തിരുവല്ലയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. കവിയൂര്‍ പഴംപള്ളിയില്‍ ജോര്‍ജുകുട്ടി എന്നയാളുടെ ആള്‍താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

പുരയിടത്തില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സീനിയര്‍ സിപിഒ മാരായ ജോജോ ജോസഫ്, എന്‍. സുനില്‍, സജിത്ത് ലാല്‍ എന്നിവര്‍ ചേര്‍ന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News