മറൈൻ ഡ്രൈവ് കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

crima news

റൈൻഡ്രൈവിന് സമീപം കൊച്ചി കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മറൈൻ ഡ്രൈവിന് സമീപത്തുകൂടി നടന്നു പോയവരാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ തലയിൽ പരിക്കേറ്റ പാടുകളുണ്ടെന്നാണ് വിവരം. പൊക്കിൾകൊടിയോട് കൂടിയ നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ടെന്നും പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

Also read: ഭരണനിർവഹണത്തിൽ ഡിജിറ്റൽ വിപ്ലവം; ‘നമ്മുടെ കേരളം’ ആപ്പും വെബ് പോർട്ടലും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. തുടർനടപടികൾക്കായി ശരീരം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: A newborn baby’s body was found in the Kochi backwaters near Marine Drive on Tuesday morning. Passersby alerted the Ernakulam Central Police Station after spotting the body.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News