പുതു തലമുറയുടെ പുതിയ തുടക്കമായി ‘സോറി’; 60 ഓളം നവാഗതർ ഒരുമിക്കുന്നു

കേരള ചലച്ചിത്ര അക്കാദമി നടത്തിയ 2022 IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന് ‘ ഹ്രസ്വചിത്രം കൂട്ടായ്മയിൽ നിന്നും പുതിയൊരു സൃഷ്ടിയുമായി അണിയറപ്രവർത്തകർ. ഒരുകൂട്ടം നവാഗതർ ഒന്നിച്ച് ഒരുക്കുന്ന ‘സോറി’ എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്. അക്ഷയ് ചന്ദ്രശോഭ അശോക് ആണ് ‘സോറി’യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പുതു തലമുറയുടെ പുതിയ തുടക്കമായി എല്ലാവരും ‘സോറി’ യെ വരവേൽക്കും എന്നാണ് അണിയറക്കാർ വിശ്വസിക്കുന്നത്.ആരോമൽ ദേവരാജും അബ്സൊല്യൂട് റയട്ടും ചേർന്നാണ് നിർമ്മാണം.

also read: പഴങ്ങളുടെ തൊലികൾ കളയണ്ട ! മുഖം മിനുക്കാം

‘കാളിയൻകുന്ന് ‘ പോലെ തന്നെ വ്യത്യസ്തമായ ത്രില്ലർ, ഡ്രാമ സ്വഭാവമുള്ള സിനിമയായിരിക്കും ‘സോറി’ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. അണിയറപ്രവർത്തകരും അഭിനേതാക്കളുമായി 60 ഓളം നവാഗതരാണ് ‘സോറി’ യിലൂടെ മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരുൺ രാംദാസും ചിത്രസംയോജകൻ ആഷിക്ക് പുഷ്പരാജും പശ്ചാത്തല സംഗീത സംവിധായകൻ കമൽ അനിലും ആണ്.

also read: ഹരിയാനയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പീഡിപ്പിച്ചു; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News