പള്ളിക്കലിൽ ഫോട്ടോയെടുക്കുന്നതിനിടെ നവദമ്പതികൾ പുഴയിൽ വീണ സംഭവം; ഭാര്യ നൗഫിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നൗഫിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഭാഗത്തുനിന്ന് മാറി താഴെ ഭാഗത്താണ് മൃതദേഹം ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകിട്ടാണ് പള്ളിക്കലിൽ ദമ്പതികളും ബന്ധുവും പുഴയിൽ വീണത്. ദമ്പതികളെ രക്ഷിക്കാനായി പുഴയിൽ ഇറങ്ങിയ ബന്ധു അൻസിൽ സംഭവദിവസം തന്നെ മരിച്ചിരുന്നു.

Also Read: പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് നവദമ്പതികളെ കാണാതായി; ബന്ധു മരിച്ചു

അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൻസിലും പുഴയിലേക്ക് വീണു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അൻസിലിനെ കണ്ടെത്തിയത്. പാരിപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സിദ്ധിഖിനും നൗഫിക്കുമായി രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലുംവെളിച്ചക്കുറവ് വെല്ലുവിളിയായി. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം.

Also Read: കണ്ണീർനോവായി അഞ്ചുവയസ്സുകാരി; സംസ്കാരം ഇന്ന് നടക്കും,പൊതുദർശനം പഠിച്ച സ്കൂളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News