നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല; ദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരായ ദമ്പതികളെ മൂന്നു ദിവസത്തിനുശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Also Read : എക്‌സ് ഇനി ജോബ് കം ഡേറ്റിംഗ് പ്ലാറ്റ്ഫോം; വിപുലീകരിക്കാനൊരുങ്ങി മസ്‌ക്

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്ന മാരിസെല്‍വം(24),കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ ഒക്ടോബര്‍ 31നായിരുന്നു ഇവരുടെ വിവാഹം. കാര്‍ത്തികയുടെ ബന്ധുക്കളാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

ദമ്പതികള്‍ മുരുഗേശന്‍ നഗറിലായിരുന്നു താമസം. ഒരു ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മാരിസെല്‍വം. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. പിന്നാക്ക സമുദായത്തില്‍ പെട്ടയാളാണ് കൊല്ലപ്പെട്ട മാരിസെല്‍വം.

Also Read : തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിൽ വൻ ലഹരിവേട്ട

കാര്‍ത്തിക ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും മാരിസെല്‍വം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നുള്ളതാണെന്നുമാണ് റിപ്പോര്‍ട്ട്. രണ്ട് ബൈക്കുകളിലായി ദമ്പതികളുടെ വീട്ടിലെത്തിയ ആറുപേരും കൊലപാതകത്തില്‍പങ്കാളികളാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News