ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് സർക്കാർ അനധികൃതമായി പരോൾ നൽകിയെന്ന മാധ്യമ വാർത്ത വ്യാജം

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് സർക്കാർ അനധികൃതമായി പരോൾ നൽകിയെന്ന മാധ്യമ വാർത്ത വ്യാജം. വസ്തുതകൾ മറച്ചു വെച്ചാണ് വലതുപക്ഷ മാധ്യമങ്ങൾ സർക്കാരിനെതിരെ നുണകൾ പ്രചരിപ്പിക്കുന്നത്. കേസിൽ പ്രതികളായ നാലു പേരാണ് പരോളിൽ ഇറങ്ങിയത്.

കോവിഡ് വ്യാപനത്തെ തുടർന്ന് സുപ്രീം കോടതി ജയിലിൽ കഴിയുന്ന രാജ്യത്തെ മുഴുവൻ തടവുകാർക്കും പ്രത്യേക അവധി അനുവദിക്കാൻ ഉത്തരവ് ഇട്ടിരുന്നു ഇത് പ്രകാരമാണ് ടി. പി കേസ് പ്രതിയായ കെ.സി രാമചന്ദ്രൻ , ടി.കെ രജീഷ് , മനോജ് , സിജിത്ത് എന്നീവർക്ക് രണ്ട് ഘട്ടങ്ങളിലായി 655 ദിവസം കോവിഡ് സ്പെഷ്യൽ ലീവ് അനുവദിച്ചത്. എന്നാൽ ഇതിൽ 271 ദിവസം ജാമ്യം ആയി കണക്ക് കൂട്ടുന്നതിനാൽ തന്നെ, 271 ദിവസം ഒരിക്കൽ കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. എന്നാൽ, ഇത് മറച്ചുവെച്ചു കൊണ്ടാണ് ടി പി കേസിൽ തടവിൽ ക‍ഴിയുന്നവർ 1081 ദിവസം സൈര്യവിഹാരം നടത്തുന്നു എന്ന വ്യാജ വാർത്ത മാധ്യമങ്ങൾ പ്രചരിക്കുന്നത്. ടി.പി കേസിലെ മറ്റ് പല പതികൾക്കും ലഭിച്ച പരോൾ ഇതിലും കുറവാണ്.
ഇതേ കേസിലെ തടവുകാരനായ കൊടി സുനി 12 വർഷവും , 7 മാസവും , 29 ദിവസവും ജയിൽ ശിക്ഷ പൂർത്തിയാക്കി. കേവലം 90 ദിവസം പരോളാണ് കൊടി സുനിക്ക് ലഭിച്ചത്.

also read: രാജ്യത്തെ സൈബർ സുരക്ഷയ്ക്കായി ഏറ്റവും കൂടുതൽ ആളുകളെ സംഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം

ശിക്ഷയുടെ മൂന്നിൽ ഒന്നോ അല്ലെങ്കിൽ രണ്ട് വർഷമോ ഇതിൽ ഏതാണോ ആദ്യം വരുന്നത് ഇത്രയും നാൾ ജയിലിൽ കഴിഞ്ഞ ഏതൊരു വ്യക്തിക്കും സാധാരണ അവധി അപേക്ഷിക്കാം. ജീവപര്യന്തം തടവുകാരന് രണ്ട് വർഷം കഴിഞ്ഞ് മാത്രമേ പരോൾ ലഭിക്കു. ജയിലിലെ പ്രൊബേഷനറി ഓഫീസറുടെ റിപ്പോർട്ട് , ലോക്കൽ പോലീസ് റിപ്പോർട്ട് എന്നീവ പരിഗണിച്ച് ജയിൽ സൂപ്രണ്ടിനും ജയിൽ മേധാവിക്കും ലീവ് അനുവദിക്കാൻ ക‍ഴിയും. രണ്ട് തവണ പോലീസ് റിപ്പോർട്ട് എതിരായാൽ, ജയിൽ അഡ്വൈസറി ബോർഡിനും, മൂന്ന് തവണയും പോലീസ് റിപ്പോർട്ട് എതിരായാൽ ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മറ്റിക്ക് വിടും, ആ ശുപാർശ അംഗീകരിച്ചാണ് ലീവ് അനുവദിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുകൾക്ക് ചികിൽസാർത്ഥം , അല്ലെങ്കിൽ ബന്ധുവിൻ്റെ മരണം , എന്നീവ മൂലം അടിയന്തിര അവധിയെടുക്കാം. ജയിൽ സൂപ്രണ്ടിന് പരമാവധി 10 ദിവസവും , ജയിൽ മേധാവിക്ക് 5 ദിവസം അധികമായും ലീവ് നൽകാം. സർക്കാരിന് 30 ദിവസവും അടിയന്തിര അവധികൾ നൽകാൻ ക‍ഴിയും. ടി.പി കേസിലെ പ്രതികൾക്ക് ഇതുവരെയും 45 ദിവസത്തിന് അപ്പുറം ഒറ്റ തവണ പരോൾ നൽകിയിട്ടില്ല. രമേശ് ചെന്നിത്തല ജയിൽ മന്ത്രിയായിരുന്നപ്പോ‍ഴാണ് ടി.പി കേസ് പ്രതി കെ.സി രാമചന്ദ്രന് ആദ്യമായി അടിയന്തിര പരോൾ അനുവദിച്ചത്. എന്നാൽ, ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് വലതുപക്ഷ മാധ്യമങ്ങളുടെ തെറ്റായ വാർത്ത.

ഇപ്രകാരമാണ് ടിപി വധക്കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷയും ലീവും

1 ടി.കെ രജീഷ് 

പൂർത്തീകരിച്ച ശിക്ഷ 6 വർഷം , 1 മാസം , 19 ദിവസം

ലഭിച്ച ലീവ്

വാർത്തയിൽ 940 ദിവസം

യഥാർത്ഥത്തിൽ ലഭിച്ചത് 285 ദിവസം

സുപ്രീംകോടതി മാർഗ്ഗ രേഖ പ്രകാരം 227 ദിവസം അധികമായി ജയിൽ ശിക്ഷ അനുഭവിക്കണം 

2 ടൗസർ മനോജ് 

പൂർത്തീകരിച്ച ശിക്ഷ 7 വർഷം , 11 മാസം , 7 ദിവസം

ലഭിച്ച ലീവ്

വാർത്തയിൽ 1068 ദിവസം

യഥാർത്ഥത്തിൽ ലഭിച്ചത് ലീവ് 413 ദിവസം

സുപ്രീം കോടതി മാർഗ്ഗ രേഖ പ്രകാരം 227 ദിവസം അധികമായി ജയിൽ ശിക്ഷ അനുഭവിക്കണം 

3 അണ്ണൻ സിജിത്ത് 

പൂർത്തീകരിച്ച ശിക്ഷ 10 വർഷം , 7 മാസം , 10 ദിവസം

ലഭിച്ച ലീവ്

വാർത്തയിൽ 1078 ദിവസം

യഥാർത്ഥത്തിൽ ലഭിച്ചത് 425ദിവസം

കോവിഡ് മൂലം സുപ്രീം കോടതി മാർഗ്ഗ രേഖ പ്രകാരം 227 ദിവസം അധികമായി ജയിൽ ശിക്ഷ അനുഭവിക്കണം 

4 . മുഹമ്മദ് ഷാഫി 

പൂർത്തീകരിച്ച ശിക്ഷ 9 വർഷം , 27 ദിവസം

ലഭിച്ച ലീവ്

വാർത്തയിൽ 656 ദിവസം

യഥാർത്ഥത്തിൽ ലഭിച്ചത് 285ദിവസം

സുപ്രീം കോടതി മാർഗ്ഗ രേഖ പ്രകാരം 227 ദിവസം അധികമായി ജയിൽ ശിക്ഷ അനുഭവിക്കണം 

5 ഷിനോജ് 

പൂർത്തീകരിച്ച ശിക്ഷ 10 വർഷം , 6 മാസം , 29 ദിവസം

ലഭിച്ച ലീവ്

വാർത്തയിൽ 925 ദിവസം

യഥാർത്ഥത്തിൽ ലഭിച്ചത് 265 ദിവസം

സുപ്രീം കോടതി മാർഗ്ഗ രേഖ പ്രകാരം 227 ദിവസം അധികമായി ജയിൽ ശിക്ഷ അനുഭവിക്കണം 

6 റഫീക്ക് 

പൂർത്തീകരിച്ച ശിക്ഷ 7 വർഷം , 3 മാസം , 8 ദിവസം

ലഭിച്ച ലീവ്

വാർത്തയിൽ 782 ദിവസം

യഥാർത്ഥത്തിൽ ലഭിച്ചത് 359 ദിവസം 

സുപ്രീം കോടതി മാർഗ്ഗ രേഖ പ്രകാരം നൽകിയ ലീവ് 423 ദിവസം

7 കിർമ്മാണി മനോജ് 

പൂർത്തീകരിച്ച ശിക്ഷ 10 വർഷം , 4 മാസം , 18 ദിവസം

ലഭിച്ച ലീവ്

വാർത്തയിൽ 851 ദിവസം

യഥാർത്ഥത്തിൽ ലഭിച്ചത് 312 ദിവസം

സുപ്രീം കോടതി മാർഗ്ഗ രേഖ പ്രകാരം നൽകിയ ലീവ് 539 ദിവസം

8 എം സി അനൂപ് 

പൂർത്തീകരിച്ച ശിക്ഷ 10 വർഷം , 8 മാസം , 10 ദിവസം

ലഭിച്ച ലീവ്

വാർത്തയിൽ 900 ദിവസം

യഥാർത്ഥത്തിൽ ലഭിച്ചത് 245 ദിവസം

സുപ്രീം കോടതി മാർഗ്ഗ രേഖ പ്രകാരം നൽകിയ ലീവ് 655 ദിവസം

9 കെ.സി രാമചന്ദ്രൻ 

പൂർത്തീകരിച്ച ശിക്ഷ 9 വർഷം , 4 മാസം , 8 ദിവസം

ലഭിച്ച ലീവ്

വാർത്തയിൽ 1081 ദിവസം

യഥാർത്ഥത്തിൽ ലഭിച്ചത് 426 ദിവസം

സുപ്രീം കോടതി മാർഗ്ഗ രേഖ പ്രകാരം നൽകിയ ലീവ് 655 ദിവസം

10 പി കെ കുഞ്ഞനന്തൻ 

മരണപ്പെട്ടു 

സാധാരണ അവധി 205 ദിവസം 

അടിയന്തിര അവധി 122 ദിവസം 

327 ദിവസം ആകെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News