
വാളയാറിലെ രാംനാരായണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചതായും, പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസിൽ ഫലപ്രദമായ അന്വേഷണം പുരോഗമിക്കുകയാണ് എന്നും കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 30 ലക്ഷം രൂപ ധനസഹായം അനുവദിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
അപരവിദ്വേഷത്തിന്റെ ആശയത്തിൽ നിന്നുള്ള പ്രചോദനമാണ് രാംനാരായണന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികളിൽ ചിലർക്കു ക്രിമിനൽ പശ്ചാത്തലവും വർഗീയ മനോഭാവവും ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. വർഗീയത വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം വർഗീയതയ്ക്ക് വഴങ്ങുന്ന മണ്ണല്ലെന്നും, ഉത്തരേന്ത്യയിൽ നടക്കുന്ന വർഗീയ അജണ്ടകൾ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന സംഘപരിവാറിന്റെ സ്വപ്നം ഇവിടെ നടപ്പാകില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

