
നടി ആക്രമിക്കപ്പെട്ട കേസിൽ അടൂർ പ്രകാശ് നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി എ എ റഹീം. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് സർക്കാരിന് വേറെ പണിയില്ലേ എന്നാണ് ഇന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചത്.
ഇതിനെതിരെയാണ് എ എ റഹീം ശക്തമായ ഭാഷയിൽ വിമർശിച്ചത്. യു ഡി എഫ് വേട്ടക്കാർക്കൊപ്പമാണ് ഇരകൾക്കൊപ്പമല്ല എന്നാണ് എ എ റഹീം പോസ്റ്റിൽ പറയുന്നത്. അടൂർ പ്രകാശിനും യു ഡി എഫ് നും രാഹുൽ മാങ്കൂട്ടത്തിലിന്റെ നാക്കും മനസ്സുമാണെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടി കാട്ടി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
യു ഡി എഫ് ന്റെ ഔദ്യോഗിക നിലപാട് ഇന്ന് അതിന്റെ കൺവീനർ പ്രഖ്യാപിച്ചിരിക്കുന്നു.
“യു ഡി എഫ് വേട്ടക്കാർക്കൊപ്പമാണ്,
ഇരകൾക്കൊപ്പമല്ല”!!.
അടൂർ പ്രകാശിനും,യു ഡി എഫ് നും
രാഹുൽ മാൻകൂട്ടത്തിലിന്റെ മനസ്സും നാക്കുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


