രാഹുലിനെതിരെ ആഞ്ഞടിച്ച് ഡി വൈഎഫ്ഐ നേതാവ് എ കെ ഷാനിബിന്റെ ഫേസ്ബുക് പോസ്റ്റ്

A K Shanib Slams Adoor Prakash& Shafi Parambil for Supporting Rahul

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അടൂർ പ്രകാശിനെയും ഷാഫി പറമ്പിലിനെയും രൂക്ഷമായി വിമർശിച്ച് ഡി വൈ എഫ് ഐ നേതാവ് എ കെ ഷാനിബിന്റെ ഫേസ്ബുക് പോസ്റ്റ്. രാഹുലിനെ പോലെയുള്ള ഒരു ക്രിമിനലിന് സ്വന്തം കുറ്റങ്ങൾ മറച്ചു വയ്ക്കാൻ അവസരം ഒരുക്കിയത് അടൂർ പ്രകാശും ഷാഫി പറമ്പിലുമാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ആരോപിക്കുന്നത്.

എല്ലാം തികഞ്ഞ മാമയാണ് ഷാഫി പറമ്പിൽ എന്നും, രാഹുലിന്റെ ഇത്തരം നീചമായ പ്രവർത്തികൾക്ക് കൂട്ട് നിന്നാൽ വീട്ടിൽ എത്തുമ്പോൾ ഭാര്യയോട് ഇതിനെ പറ്റി എങ്ങനെ ന്യായീകരിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നു. അടൂർ പ്രകാശ്ന്റെയും ഷാഫി പറമ്പിലിന്റെയും ചിത്രതോടൊപ്പം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്.

ALSO READ: ‘രാഹുൽ ഒരു നിമിഷം പോലും MLA സ്ഥാനത്ത് തുടരാൻ പാടില്ല; അതിജീവിതയെ സൈബറിടത്തിൽ അക്രമിക്കുകയാണെങ്കിൽ DYFI പ്രതിരോധം തീർക്കും’; വി കെ സനോജ്

ഇത് പോലൊരു ക്രിമിനലിന് വീണ്ടും സമൂഹത്തിൽ ഇറങ്ങി നടക്കാനും എല്ലാ കൊള്ളരുതായ്മകളെയും മറച്ചു പിടിയ്ക്കാനും അവസരം ഉണ്ടാക്കി കൊടുത്തത് ഈ ചിത്രത്തിൽ കാണുന്ന രണ്ട് പേരാണ്.ഇതിൽ ആദ്യത്തെയാൾ കഥയറിയാതെ ആട്ടം കാണുകയാണെങ്കിൽ മറ്റേയാൾ എല്ലാം അറിഞ്ഞ് എല്ലാറ്റിനും കൂട്ട് നിൽക്കുകയാണ്. ആ വൃത്തികെട്ടവനു വേണ്ടി പാലക്കാട് സീറ്റ് ചോദിക്കുമ്പോളും അതിന് വേണ്ടി വാശി പിടിക്കുമ്പോളും ഇത് പോലുള്ള പരാതികൾ എത്രയോ തന്റെ മുന്നിൽ എത്തിയിട്ടുള്ളതാണ്.

അന്നും അയാൾക്ക് വേണ്ടി നിന്നു ഇപ്പോഴും അയാളെ സംരക്ഷിക്കാൻ എല്ലാ സാഹചര്യവും ഒരുക്കുന്നു . അയാൾക് സ്വീകാര്യത ഉണ്ടാക്കി കൊടുക്കാൻ സിനിമാ താരങ്ങളെ പാലക്കാട് വിവിധ പരിപാടികൾക്ക് എത്തിച്ചതിന് പിന്നിലും, എ ഗ്രൂപ്പ്കാരൻ ആയി അറിയപ്പെടുന്ന കെപിസിസി ജനറൽ സെക്രട്ടറിക്ക് ഉൾപ്പെടെ യൂത്ത് കെഎസ് യു ഭാരവാഹികൾക്ക് സൈക്കോ പാത്തിന് ഒപ്പം പരിപാടികളിൽ പങ്കെടുക്കാൻ നിർദ്ദേശം കൊടുത്തതും ആരാണെന്ന് എല്ലാവർക്കും അറിയാം.

ALSO READ : രാഹുലിനെ പിന്തുണച്ചും പരാതിക്കാരിയെ അപമാനിച്ചും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

കേവലമായ തന്റെ പൊളിറ്റിക്കൽ കരിയർ സംരക്ഷിക്കാൻ വേണ്ടി എല്ലാ ക്രിമിനൽ ആക്ടിവിറ്റിക്കും കൂട്ട് നിന്ന വടകര പുയ്യാപ്ല എന്ന് കെപിസിസി പ്രസിഡന്റ് വിളിച്ച ആൾ യദർത്ഥത്തിൽ പുയ്യാപ്ല അല്ല സൈക്കോ പാത്തിന് എല്ലാം തികഞ്ഞ മാമ ആയിരുന്നു എന്ന് പറയേണ്ടി വരികയാണ്. നാട്ടുകാരോടും പാർട്ടിക്കാരോടും മാധ്യമങ്ങളോടും എന്തൊക്കെ പറഞ്ഞാലും…വീട്ടിൽ ചെല്ലുമ്പോ താത്ത ചോയിക്കൂലെ “ഇങ്ങൾ ഇത് എല്ലാം അറിഞ്ഞിട്ടും എന്താ ഓനെ തള്ളി പറയാണ്ടെ നിക്കുന്നേ? ന്ന് “ഇമ്മടെ വീട്ടിലും ഇല്ലേ പെൺകുട്ട്യോള്? “ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News