തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം

BUS ACCIDENT

തിരുവനന്തപുരം നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തു നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്.

വഴയില- പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ജോലികൾക്കിടെ ആണ് ക്രയിനുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത് .വഴയിലക്കും ഏണിക്കരയ്ക്കും ഇടയ്ക്കുള്ള ചെറു വളവിലാണ് അപകടം സംഭവിച്ചത്.

ALSO READ : ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും മൊഴി എടുത്തു

ക്രയിനിന്റെ നീളമുള്ള ഭാഗം മുൻ വശത്തെ കെഎസ്ആർടിസി ബസിൻ്റെ ക്ലാസ്സിൽ തട്ടുകയായിരുന്നു. അപകടത്തിൽ കെഎസ്ആർടിസി ബസ്സിന്റെ ഗ്ലാസ് തകർന്നു, അപകടത്തിൽ ക്രെയിൻ ചെറിയ കുഴിയിലേക്ക് മറിഞ്ഞുവീണു. ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ക്രയിൻ ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്.

ALSO READ : വിമാനത്താവള വ്യൂ പോയിൻ്റ് കാണാൻ പോയ യുവാവിന് താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം

നാലുവരിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി ക്രമീകരണങ്ങൾ വരുത്തിയത് കാരണം അപകടം നിത്യ സംഭവമാണ് ഉച്ചയ്ക്ക് 2.45 യോടെയാണ് സംഭവം. അപകടത്തെ തുടർന്ന് തിരുവനന്തപുരം തെങ്കാശി സംസ്ഥാന പാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News