
കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഈങ്ങാപുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ, കൊടുവള്ളി വാവാട് സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ പിക്കപ്പ് വാനിന്റെ ഡ്രൈവറും മറ്റു രണ്ടുപേർ കാർ യാത്രക്കാരുമാണ്.
ALSO READ : കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും എതിർ ദിശയിൽ വരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്സ് എത്തി വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. 5 പേരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 3 പേരുടെ ജീവൻ രക്ഷിക്കാനായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

