
ശ്രീനിവാസനുമായുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് നടനും എംഎൽഎയുമായ മുകേഷ്. ശ്രീനിവാസനുമായി 43 കൊല്ലത്തെ ദൃഢമായ സൗഹൃദമാന്നെനും , എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും മുകേഷ് പറഞ്ഞു
സിനിമയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ് ശ്രീനിവാസൻ എങ്കിലും ഒരിക്കൽ പോലും ശ്രീനിവാസനുമായി ചെറിയ നീരസം പോലും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ALSO READ : ‘ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർത്ഥപൂർണ്ണമായ ഉദാഹരണമായിരുന്നു ശ്രീനിവാസൻ’: സജി ചെറിയാൻ
ശ്രീനിവാസൻ്റെ ചിരിയ്ക്കു വരെ പ്രത്യേകതയുണ്ട്. ഓടരുത് അമ്മാവാ ആളറിയാം എന്ന സിനിമയിൽ ശ്രീനിവാസൻ എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തു. ഒരുമിച്ച് സിനിമ നിർമ്മിക്കണമെന്ന ആഗ്രഹം ഞാൻ പറഞ്ഞിരുന്നു അങ്ങനെയാണ് കഥ പറയുമ്പോൾ എന്ന സിനിമ ഒരുമിച്ച് നിർമ്മിച്ചത്.
ALSO READ : മീമുകളുടെ ലോകത്തെ മായാത്ത ചിരി; മലയാളികൾ മറക്കാത്ത ശ്രീനിവാസന്റെ ആ ഡയലോഗുകൾ
ശ്രീനിവാസനോടൊപ്പം ഉള്ള നിമിഷങ്ങൾ ഗോൾഡൻ മൊമൻ്റ്സ് ശ്രീനിവാസൻ്റെ സിനിമകളിലെ വിമർശനങ്ങൾ പോലും നർമ്മം പുരട്ടിയിരുന്നു എന്നും ആദരാഞ്ജലി അർപ്പിക്കുന്നതായും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

