
കേരളത്തിൻറെ അടിസ്ഥാന വികസനരംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം സൃഷ്ടിച്ച കിഫ്ബി വിദേശത്തുനിന്നും മസാല ബോണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ഇ ഡി കാരണം കാണിക്കൽ നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത് അഡ്വ. കെ എസ് അരുൺകുമാർ ഫേസ്ബുക്കിൽ പങ്കു വച്ച പോസ്റ്റാണ്. മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം ഇത്തരമൊരു നടപടി തെരെഞ്ഞെടുപ്പ് കാലത്ത് സർവ സാധാരണമാണെന്നും എന്താണ് വൈകിയതെന്നാണ് താൻ ആലോചിക്കുന്നതെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരാഴ്ചയും നിയമസഭാ തിരഞ്ഞെടുപ്പിന് നാലഞ്ചു മാസവും മാത്രം ഉള്ളപ്പോൾ ഇഡിയുടെയും സിബിഐയുടെയും കസ്റ്റംസിന്റെയും ആദായനികുതി വകുപ്പിന്റെയും എഫ്എസ്ഐഒ യുടെയും എല്ലാം ഇടപെടൽ നേരത്തെ പ്രതീക്ഷിച്ചതാണ് എന്നും, മുഖ്യധാരാ വാർത്തകളെ പിന്തള്ളിക്കാൻ വേണ്ടി ഒരു സെലക്ടീവ് ലീക്കേജ് വാർത്ത മാത്രമാണിതെന്നും അവർ അത് ആഘോഷിക്കട്ടെയെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കേരളത്തിൻറെ അടിസ്ഥാന വികസനരംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം സൃഷ്ടിച്ച കിഫ്ബി വിദേശത്തുനിന്നും മസാല ബോണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ഒരു വാർത്ത കേട്ടു. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇഡിയുടെ ഒരു “ഇടപെടൽ “‘ തെരഞ്ഞെടുപ്പ് കാലത്ത് വൈകിയത് എന്നതിൽ മാത്രമേ സംശയമുള്ളൂ.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരാഴ്ചയും നിയമസഭാ തിരഞ്ഞെടുപ്പിന് നാലഞ്ചു മാസവും മാത്രം ഉള്ളപ്പോൾ ഇഡിയുടെയും സിബിഐയുടെയും കസ്റ്റംസിന്റെയും ആദായനികുതി വകുപ്പിന്റെയും എഫ്എസ്ഐഒ യുടെയും എല്ലാം ഇടപെടൽ നാം നേരത്തെ പ്രതീക്ഷിച്ചതാണ്.
ALSO READ : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: ‘കോൺഗ്രസിൻ്റെ നയം വ്യക്തമായി പറഞ്ഞു കഴിഞ്ഞു’: കെ മുരളീധരൻ
എന്തായാലും മാധ്യമങ്ങൾക്ക് മുഖ്യധാരാ വാർത്തകളെ പിന്തള്ളിക്കാൻ വേണ്ടി ഒരു സെലക്ടീവ് ലീക്കേജ് വാർത്ത ഇഡി ഇന്നു പുലർച്ചെ തന്നെ നൽകിയിരിക്കുന്നു. അവർ അത് ആഘോഷിക്കട്ടെ. ആനയെ പിടിച്ചിട്ടില്ല പിന്നെയാണ് ആനപ്പിണ്ടത്തെ ……..
കേരളാസർക്കാർ നിയമനിർമ്മാണത്തിലൂടെ രൂപീകരിച്ച
കേരളത്തിന്റെ അടിസ്ഥാന വികസന രംഗത്ത് നിർണ്ണായക സംഭാവന നൽകികൊണ്ടിരിക്കുന്ന കിഫ്ബിയെ പ്രവർത്തിക്കാൻ അനുവദിക്കാത്തതരത്തിൽ ഇഡി നിരവധി തവണ നിയമവിരുദ്ധമായി ഇടപെട്ടു.
കിഫ്ബി യുടെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരെ ഇ.ഡി നിരന്തരം ചോദ്യം ചെയ്ത് അവരുടെ ആത്മവിശ്വാസം തകർക്കാൻ ശ്രമിച്ചു. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. കിഫ്ബി യുടെ ജോയിന്റ് ഫണ്ട് മാനേജരായ വനിതയെ സമൺസ് നൽകി വിളിപ്പിച്ച ശേഷം സ്വകാര്യ വിവരങ്ങൾ മാത്രം ചോദിച്ച് ഭീക്ഷണിപ്പെടുത്തിയെന്ന വിവരങ്ങൾ പുറന്നു വന്നത് ഏറെ ചർച്ചയായതാണ്.
കിഫ്ബി വിദേശത്ത് നിന്ന് മസാല ബോണ്ട് വഴി പണം സ്വീകരിച്ചിരുന്നു. ഇത് വിദേശ നാണ്യ വിനിമയ നിയമം ലംഘിച്ചാണ് എന്നാരോപിച്ചാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ ED സമൻസ് അയച്ചത്.
ALSO READ : അതിജീവിതയെ അപകീർത്തിപ്പെടുത്തിയ കേസ്; രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
എന്നാൽ വ്യക്തിപരമായി തനിക്ക് സമൻസ് അയച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പലതവണ ആവശ്യപ്പെട്ടിട്ടും വ്യക്തിപരമായി തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഉണ്ടായ കാരണം ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഇതുവരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ ഇഡിക്കു കഴിഞ്ഞിട്ടുമില്ല. ശ്രീ. തോമസ് ഐസക്കിന് കിഫ്ബിയുടെയും മസാല ബോണ്ടിന്റെയും പേരിൽ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ നാണംകെട്ടത് നമ്മുടെ മുന്നിൽ ഉണ്ട്.
കിഫ്ബി ഒരു ബോഡി കോർപ്പറേറ്റ് ആണ്
അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ ഇതര സ്രോതസ്സുകളിൽ നിന്നും പണം സംഭരിക്കാനുള്ള ഒരു സ്റ്റാറ്റൂട്ടറി സംവിധാനമാണ് കിഫ്‌ബി. സാധാരണ ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി കിഫ്‌ബി ഇതോടൊപ്പം പദ്ധതി രൂപകൽപന, സമയബന്ധിത നിർമാണം എന്നിവ കൂടി ഉറപ്പാക്കാൻ ബാധ്യതപ്പെട്ട സ്ഥാപനമാണ്.
ALSO READ : ‘സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതി’: ദീപ രാഹുൽ ഈശ്വർ
1996 ൽ കേരള നിയമസഭ പാസാക്കിയ കിഫ്‌ബി ആക്ടും അതിനു 2016 -ൽ ഉണ്ടായ ഭേദഗതിയുമാണ് കിഫ്ബിയുടെ നിയമപരമായ അടിത്തറ.
വിദേശത്ത് ഇന്ത്യൻ കറൻസിയിൽ തന്നെ വിനിമയം നടത്തുന്ന ബോണ്ടിനെയാണ് ഇൻറർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ “മസാല ബോണ്ട് ” എന്ന് പേരിട്ടത്. കിഫ്ബി മസാല ബോണ്ടുകൾ വിതരണം ചെയ്യുന്നത് ഫെമ നിയമത്തിന്റെ അടിസ്ഥാനത്തിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻകൂർ അനുമതിയോടു കൂടിയാണ്.
പൂർണ്ണമായും “ഫെമ” നിയമത്തിനു വിധേയമായി കേരളത്തിന്റെ അടിസ്ഥാന വികസനത്തിനായി കിഫ്ബി മസാല ബോണ്ടിലൂടെ പണം കടം വാങ്ങിയതിനെയാണ് ഒരു കുറ്റകൃത്യമായി ചിത്രീകരിക്കാൻ ഇ.ഡി. ശ്രമിക്കുന്നത്.
ആധികാരികമായി പറയട്ടെ, കിഎഫ്ബി ഫേമ നിയമപ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ ഒരു നിയമലംഘനവും നടത്തിയിട്ടില്ല.
ഈ പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ അടിസ്ഥാന വികസന രംഗത്ത് 95,000 കോടി രൂപയുടെ നിക്ഷേപം നടത്തി നവകേരള നിർമ്മിതിക്ക് വിപ്ളവകരമായ നേതൃത്വം നൽകിക്കൊണ്ടിരിക്കുകയാണ് കിഫ്ബി. അതായത് ഒരു വർഷം പതിനായിരം കോടി രൂപയിൽ അധികം നിക്ഷേപം അടിസ്ഥാന വികസനരംഗത്ത് നടത്തി കേരളത്തിൽ വൻ വികസന മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു കിഫ്ബി.
അതുകൊണ്ടുതന്നെ സെലക്ടീവ് പ്രോസിക്യൂഷനുമായിട്ട് കേരളത്തിലെ കിഫ്ബിയെ തകർക്കാനും സിപിഎമ്മിന്റെ നേതാക്കന്മാരെ അപകീർത്തിപ്പെടുത്താനും ഇഡി രംഗത്തുവന്നാൽ എല്ലാവിധ അവജ്ഞയോടെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ സെലക്ട് പ്രോസിക്യൂഷനെ ഞങ്ങൾ തള്ളിക്കളയുന്നു.
അഡ്വ. കെ എസ് അരുൺകുമാർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


