
രണ്ട് പതിറ്റാണ്ടായി മറ്റാർക്കും വിട്ടുകൊടുക്കാതെ ഇടത്പക്ഷം നെഞ്ചോട് ചേർത്ത ആറ്റിങ്ങലിനെ ഇത്തവണയും ജനങ്ങൾ കൈവിട്ടില്ല. നഗരസഭയിലെ 32 ഡിവിഷനിൽ 16 എണ്ണവും ചുവപ്പണിഞ്ഞു. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി ഇടത്പക്ഷജനാധിപത്യമുന്നണി വിജയം സ്വന്തമാക്കിയിരുന്നു.
എല്‍ഡിഎഫ് സ്ഥാനാർഥികളായ പ്രിയ സാബു(ആറാട്ടുകടവ്), ഗായത്രിദേവി സി ആര്‍(ഗ്രാമം), അനൂപ് ആര്‍ എസ്(വേലംകോണം), നയന അനീഷ് (അമ്പലമുക്ക്), എം താഹിര്‍ (വലിയകുന്ന്), രേഖ ആര്‍ എസ് (വിളയില്‍മൂല), മിനി ഒ എസ് (എസി എസി നഗര്‍), ബിനു ജി എസ് (ടൗണ്‍), തങ്കമണി പി എ(കരിച്ചില്‍), തുളസീധരന്‍ നായര്‍ കെ (പച്ചംകുളം), രമ്യ എം ആര്‍ (കുഴിമുക്ക്), ശ്രീജിത്ത് ജി എച്ച് (മേലാറ്റിങ്കല്‍) എം പ്രദീപ് (തച്ചൂര്‍ക്കുന്ന്), അനസ് ഇ (ചിറ്റാറ്റിന്‍കര), ശ്യം ആര്‍ കെ (പാലസ്), ആര്‍ രാജു (തോട്ടവരം) എന്നിവരാണ് ജയിച്ച നേതാക്കൾ.
Also read : ‘തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ജനവിധി’: ടി പി രാമകൃഷ്ണൻ
പ്രചരണത്തിനായി എൽ ഡി എഫിനായി മുൻ നഗരസഭാ കൗൺസിലർമാരെയും സി പി എം ഏരിയക്കമ്മിറ്റി പ്രദീപ് ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തിറങ്ങിയിരുന്നു. നഗരസഭയിൽ 68.66% വോട്ടാണ് ആകെ പോൾ ചെയ്തത്. നാളിതുവരെയും തുടർന്നുവന്ന വികസനവും ചിട്ടയായ പ്രചരണവുമാണ് നഗരസഭയെ ജനം തുടർച്ചയായി നിലനിർത്തുന്നതിന്റെ എടുത്തു പറയേണ്ട കാരണം.
എൽ ഡി എഫ് ഭരണത്തിൽ ജില്ല കൈവരിച്ച വികസനങ്ങളുടെ അലയൊലികൾ ആറ്റിങ്ങലിലെ വിജയത്തിനെയും പിന്തുണച്ചു. ആറ്റിങ്ങൽ നഗരസഭയിൽ 1979-ന് ശേഷം ഒരിക്കൽ മാത്രമാണ് ഇടത്പക്ഷത്തിന് നഷ്ടം ഉണ്ടായത്. സ്ഥാനാർത്ഥി നിർണ്ണയത്തിലുള്ള തർക്കം, ഘടക കക്ഷികൾക്കിടയിലുള്ള സ്വരചേർച്ച വിമത ശല്യം തുടങ്ങി പതിവ് പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് യു ഡി എഫിനെ മാറ്റി നിർത്താൻ ജനങ്ങൾക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

