
തന്റെ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. തന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ ആരാധനാലയങ്ങളും സമുദായ സംഘടനകളും തനിക്ക് നൽകിയ സ്നേഹത്തെക്കുറിച്ച് സംസാരിക്കവേയാണ് എൻ.എസ്.എസ് ആസ്ഥാനത്തെ അനുഭവത്തിൽ അദ്ദേഹം പ്രതികരിച്ചത്.
ഗവർണർ പദവി ലഭിച്ചപ്പോൾ തന്നെ ആദ്യം വിളിച്ച് ആശംസ അറിയിച്ചതും ക്ഷണിച്ചതും മാന്നാനം പള്ളിയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയപ്പോൾ ക്ഷണമില്ലാതെ തന്നെ താൻ ശിവഗിരി മഠത്തിൽ പോയെന്നും, അവിടെ സ്വാമിമാർ പുഷ്പാർച്ചന നടത്താൻ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂർ പള്ളി സന്ദർശിച്ചപ്പോഴും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ : അടൂരിൽ കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി; എഎസ്ഐയ്ക്ക് ഗുരുതര പരിക്ക്
നായർ സർവീസ് സൊസൈറ്റിയെ കുറിച്ച് തനിക്ക് പരാതികളൊന്നുമില്ലെന്ന് ആനന്ദബോസ് വ്യക്തമാക്കി. പെരുന്നയിൽ എത്തിയപ്പോൾ അവർ തന്നെ ഹൃദ്യമായി സ്വാഗതം ചെയ്തു. എന്നാൽ, അവിടെ പുഷ്പാർച്ചന നടത്താൻ തനിക്ക് അവസരം ലഭിക്കാത്തത് മനസ്സിൽ വലിയ നൊമ്പരമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

