
‘ഇത് മറ്റാർക്കും സംഭവിക്കാതിരാക്കട്ടെ’, താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു രാജ്യത്ത് 102 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന സുനാലി ഖാത്തൂൺ പറയുന്നു. പശ്ചിമ ബംഗാളിൽ നിന്നുള്ള 25 വയസ്സുള്ള ഗർഭിണിയായ കുടിയേറ്റ തൊഴിലാളിയെ ഡൽഹിയിൽ തടഞ്ഞ് വച്ച് അസം വഴി അതിർത്തി ബംഗ്ലാദേശിൽ കടത്തുകയായിരുന്നു. സുപ്രീം കോടതി ഇടപ്പെട്ടശേഷമാണ് ആറ് മാസം കഴിഞ്ഞ് അവർക്ക് തിരികെ നാട്ടിലെത്താൽ കഴിഞ്ഞത്.
ഖാത്തൂൺ ഇപ്പോൾ മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനായുള്ള കാത്തിരിപ്പിലാണ്. എന്നാൽ അവരുടെ ഭർത്താവ് ഇപ്പോഴും ബംഗ്ലാദേശിൽ കുടുങ്ങി കിടക്കുകയാണ്. ഡൽഹിയിലെ തെരുവോരങ്ങളിൽ മാലിന്യം പെറുക്കി ജീവിക്കുന്നവരായിരുന്നു ഖാത്തൂണും കുടുംബവും.
2025 ജൂൺ 18-നാണ് ഡൽഹിയിലെ രോഹിണിക്കടുത്തുള്ള ഒറ്റമുറി വീട്ടിൽ നിന്നും ഭർത്താവ് ഡാനിഷ് ഷെയ്ക്കിനും(29) മക്കളായ സാബിർ ഷെയ്ക്ക്(8), അഫ്രിൻ ഖാത്തൂൺ(6) എന്നിവരുടെ ദുരിതം തുടങ്ങുന്നത്. കെ എൻ കട്ജു മാർഗ് റോഡ് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർ വീട്ടിൽ എത്തി രേഖകൾ ആവശ്യപ്പെടുകയായിരുന്നു. അവിടുന്നങ്ങോട്ട് സ്വാതന്ത്രലംഘനത്തിന്റെ ഘോഷയാത്രയായിരുന്നു. ആധാർ, വോട്ടർ ഐഡി, പാൻ കാർഡ് തുടങ്ങിയവ മാതാപിതാക്കളിൽ നിന്നും വാട്സാപ്പ് വഴി അയയ്ച്ചത് കാണിച്ചെങ്കിലും പരിശോധയ്ക്ക് എത്തിയവർക്ക് അതിൽ തൃപ്തിയുണ്ടായില്ല. ഗർഭിണിയായ ഖാത്തൂണിനെയും രണ്ട് കുട്ടികളെയും ഭർത്താവിനെയും അന്ന് തന്നെ അറസ്റ്റ് ചെയ്യുകയുണ്ടായി.
2002-ലെ തീവ്ര വോട്ടർപ്പട്ടികയിൽ ഖാത്തണിന്റെ രക്ഷിതാക്കളായ ബോധു ഷെയ്ക്കിന്റെയും ജ്യോത്സ്നാ ബീവിയുടെയും പേരുണ്ടായിരുന്നു. കേന്ദ്ര ഗവൺമെന്റിന്റെ നടപടി പ്രകാരം ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ അത് തന്നെ ധാരാളമായിരുന്നു. ഖാത്തൂൺ ഉൾപ്പെടെയുള്ളവരെ നിയമ വിരുദ്ധ കുടിയേറ്റ തൊഴിലാളികളുടെ പട്ടികയിലാണ് മോദി സർക്കാർ ഉൾപ്പെടുത്തിയത്. ഡിസംബർ 3-ന് സുപ്രീം കോടതിയുടെ ഇടപെടലിൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്രം സമ്മതിച്ചു. എന്നാൽ കൂടുതൽ പരിശോധനയ്ക്കായി ഡാനിഷി ഇപ്പോഴും ബംഗാളിൽ തന്നെ നിർത്തിയിരിക്കുകയാണ്. നാട്ടിലെത്തിയ ഖാത്തൂണിനെ കാത്തിരുന്ന പത്രപ്രവർത്തകരോട് ഇനി ഒരിക്കലും താൻ ഡൽഹിയിലേക്ക് പോകില്ല എന്നാണ് അവര് പറഞ്ഞത്. പഹൽഗാം ആക്രമണത്തിന് ശേഷം ഖാത്തൂണിനെപ്പോലെ നിരവധിപ്പേരെയാണ് പൗരത്വത്തിന്റെ പേരിൽ മോദി സർക്കാർ നാട് കടത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

