
സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ മുൻ നിർത്തി ജനങ്ങൾ സർക്കാരിന് അനുകൂലമായി തെരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് LDF തെരഞ്ഞെടുപ്പിൽ വോട്ട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
മുനമ്പത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങൾ ഒരിക്കലും ബലികഴിക്കപ്പെടില്ല എന്ന് എൽഡിഎഫ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോലിബി സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, സഖ്യം ഇപ്പോഴും നിലവിലുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസിന് ശക്തമായ ഇടതുപക്ഷ വിരോധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ശബരിമല സ്വർണ്ണ തട്ടിപ്പ് വിഷയത്തിൽ സിപിഐഎമ്മിനും സിപിഐക്കും എൽഡിഎഫിനും ഒരേ നിലപാടാണ്. ദൈവത്തിൻറെ സ്വത്ത് അപഹരിക്കുന്നവർ ആരായാലും കള്ളന്മാരാണ്, അവർ ശിക്ഷിക്കപ്പെടണം. സിപിഐയ്ക്കും എൽഡിഎഫിനും കേരളത്തിൽ എവിടെയും ഒരു വർഗീയ പാർട്ടിയുമായും രാഷ്ട്രീയ ബന്ധമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

