മോദി ഭരണകാലം ; ബി ജെ പി അക്കൗണ്ടിൽ പണം കുമിഞ്ഞുകൂടുന്നു

2004 മുതൽ 2024 വരെയുള്ള കാലഘട്ടങ്ങളിൽ ബി ജെ പി അക്കൗണ്ടുകളിൽ പണം ഇരട്ടിക്കുന്നു. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കണക്ക് വിവരങ്ങൽ പുറത്ത് വിടാറുണ്ട്.

2004 ൽ ബി ജെ പിയുടെ ബാങ്ക് ബാലൻസ് 88 കോടി ആയിരുന്നു. എന്നാൽ 2024ലെ കണക്ക് പ്രകാരം 10,104 കോടി ആയി അതിൽ വർദ്ധനവുണ്ടായി. 2009 ൽ 150 കോടി ആയിരുന്നു ബി ജെ പിയുടെ ബാലൻസ്. 2014 ആകുമ്പോഴേക്കും ബി ജെ പി വീണ്ടും അധികാരത്തിലെത്തി. നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുകയും ചെയ്തു. അതിന് ശേഷം പാർട്ടിയുടെ അക്കൗണ്ടിൽ വരുന്ന പണത്തിന്റെ അളവ് കുത്തനെ കൂടി. 2014ൽ ഉണ്ടായിരുന്ന 295 കോടി എന്നാൽ 2019 ആകുമ്പോൾ 3562 കോടിയിൽ എത്തി. 2024 ഇത് 10,000 കോടി കടന്നു.

Also read : നടിയെ ആക്രമിച്ച കേസ്: ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍, എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവ്

രാഷ്ട്രീയ പാർട്ടികളിലേയ്ക്ക് പണം ഒഴുകുന്ന പ്രോ​ഗ്രസ് ഇലക്ട്രൽ ട്രസ്റ്റിൽ നിന്നുള്ള കണക്ക് പ്രകാരം പാർട്ടികൾക്ക് സംയുകതമായി ലഭിക്കുന്ന ഫണ്ടിന്റെ 83 ശതമാനം ബി ജെ പിയുടെ അക്കൗണ്ടിലേക്കാണ് പോയിരിക്കുന്നത്. ബി ജെ പിക്ക് സംഭാവന ധാരാളം ലഭിക്കുമ്പോൾ മറ്റുളളവർ ഇ ഡി ഭീക്ഷണിയുടെ വക്കിലാണ്.

രാജ്യസഭയിലെ തിരഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ അജയ്മാക്കൻ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
എന്നാൽ തീവ്രവോട്ടർ പട്ടിക പരിഷ്കരണവും, ഇലക്ഷനുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളെക്കുറിച്ച് ബി ജെ പിയോ, കോൺ​ഗ്രസോ ചർച്ച ചെയ്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News