
ഡൽഹി തുർക്ക്മാൻ ഗേറ്റിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടികൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും അടിയന്തരാവസ്ഥ കാലത്തെ ഭീകരതയുടെ ഓർമ്മപ്പെടുത്തലാണിതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ.
അർദ്ധരാത്രിയിൽ ജനങ്ങളെ ആവാസമണ്ണിൽ നിന്ന് പിഴുതെറിയുന്നത് നീതിയല്ലെന്ന് അദ്ദേഹം തന്റെ എക്‌സ് ഹാൻഡിലിലൂടെ പ്രതികരിച്ചു.ബിജെപി സർക്കാർ സംഘപരിവാറിന്റെ വിഭജന പ്രത്യയശാസ്ത്രം നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ALSO READ : അസഹിഷ്ണുതയ്‌ക്കെതിരെ അക്ഷരക്കവചമൊരുക്കി നിയമസഭ പുസ്തകോത്സവം; ഫേസ്ബുക് പോസ്റ്റ് പങ്കുവച്ച് പിണറായി വിജയൻ
ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ ‘ബുൾഡോസർ രാജ്’ മതനിരപേക്ഷ-ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

