അങ്കമാലിയിൽ കഞ്ചാവ് വേട്ട ; കൊൽക്കത്ത സ്വദേശികളായ യുവാക്കളിൽ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി

Cannabis raid kerala

അങ്കമാലി: അയ്യമ്പുഴ ചുള്ളിമൗണ്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ യുവാക്കളിൽ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ അൻവർ, സെയ്ദ് ഇസ്ലാം എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊൽക്കത്തയിൽ നിന്ന് ട്രെയിൻ മാർഗമാണ് യുവാക്കൾ കഞ്ചാവ് എത്തിച്ചത്.

ജയിലിൽ കിടക്കുന്ന മകന് കഞ്ചാവ് എത്തിച്ച് നൽകിയതിന് കഴിഞ്ഞ ദിവസം മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായിരുന്നു. ജയിലിന്റെ കവാടത്തിൽ നിന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

ALSO READ : മൂന്ന് കോടിയുടെ ഇൻഷുറൻസ് തുകയ്ക്കായി അച്ഛനെ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊന്നു; തമിഴ്നാട്ടിൽ രണ്ട് മക്കളടക്കം ആറുപേർ പിടിയിൽ

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.കാർബൺ പേപ്പറിൽ പൊതിഞ്ഞ് ജീൻസിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. എൻഡിപിഎസ് ആക്ട്, ജയിൽ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തിരുന്നു .

ENGLISH SUMMARY : 40 kg of ganja was seized from Kolkata natives in Chullimaund, Ayyampuzha. The cannabis was seized from Kolkata natives Anwar and Syed Islam.




whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News