എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

CM VISITED MUNEER

ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന എം.കെ. മുനീർ എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഞായറാഴ്ച കോഴിക്കോട് നടക്കാവിലെ മുനീറിന്റെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടത്.

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന മുനീറിന്റെ ആരോഗ്യനിലയെക്കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ALSO READ : വിവേചനങ്ങളുടെയും അതിജീവനത്തിന്റെയും കഥാസമാഹാരം; ഷിലു ജോസഫിന്റെ ‘അകം പാതി പുറം പാതി’ കഥാസമാഹാരം പ്രകാശനം ചെയ്തു

ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുനീർ എം എൽ എ യ്ക്ക് രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവു കുറയുകയും പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയുമായിരുന്നു. കൊടുവള്ളി മണ്ഡലത്തിൽ പരിപാടികളിൽ പങ്കെടുത്തതിനു പിന്നാലെയാണ് മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News