ശബരിമല സ്വർണമോഷണത്തിന് പിന്നിലെ ഗൂഢാലോചന; കൂടുതൽ പ്രതിരോധത്തിലായി കോൺഗ്രസും യുഡിഎഫും

Sabarimala Gold Theft Case

ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് വിശാല ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന എസ്ഐടി റിപ്പോർട്ട് പുറത്തുവന്നതോടെ കൂടുതൽ പ്രതിരോധത്തിലായത് കോൺഗ്രസും യു.ഡി.എഫുമാണ്. പാരഡിപ്പാട്ട് ഇറക്കി, സ്വർണമോഷണം എൽഡിഎഫിന്‍റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച കോൺഗ്രസിന് ശബരിമല കേസ് ബൂമറാങ് ആകുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയും നാഗ ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും ചേർന്ന് ബംഗളുരുവിൽവെച്ച് ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

സോണിയയ്ക്കൊപ്പമെന്ന നിലയിൽ പുറത്തുവന്ന ചിത്രത്തിൽ ഈ മൂവർസംഘം ഉണ്ടായിരുന്നതാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. ഒപ്പം കോൺഗ്രസ് ദേവസ്വംബോർഡ് ഭരിച്ചിരുന്ന കാലത്താണ് ആദ്യമായി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയെന്നതും ഇപ്പോൾ കൂടുതൽ പ്രസക്തമാകുകയാണ്.

ALSO READ : ശബരിമല സ്വർണമോഷണം: നടന്നത് വൻ ഗൂഢാലോചനയെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

സ്വര്‍ണ്ണക്കവര്‍ച്ച സംഘടിത കുറ്റകൃത്യമെന്നും മറ്റ് സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എസ്.ഐ.ടി വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വാറന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് ഗൂഡാലോചനയുടെ ഭാഗമാണ്. നാഗ ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് എസ്‌ഐടി വിശദീകരണം നൽകിയത്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയുടെ പരമ്പരയാണെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.

തന്ത്രി കുടുംബത്തിന്‍റെ ഒത്താശയോടെ 2004ൽ ഉണ്ണികൃഷ്ണൻ പോറ്റി ശബിമലയിൽ സജീവമായി. ആലപ്പുഴ സ്വദേശിയായ പരികർമിയുടെ സഹായിയായാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത്. ബംഗളുരു ശ്രീരാംപുർ ധർമശാസ്താക്ഷേത്രത്തിലെ പൂജാരിയായിരുന്നു അന്ന് ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവരരായിരുന്നു ഈ ക്ഷേത്രത്തിലെയും തന്ത്രി. അന്നത്തെ കോൺഗ്രസ് നേതാവ് ജി രാമൻ നായർ ദേവസ്വംബോർഡ് പ്രസിഡന്‍റായിരുന്നപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത്. രാമൻ നായർ പിന്നീട് ബിജെപിയിൽ ചേർന്നു.

ALSO READ : ‘UDF വെറും ‘പി ആർ മുന്നണി’യായി അധഃപതിച്ചു; കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സ്വന്തം ഏജൻസിക്ക് ബോധ്യപ്പെട്ടു’; മന്ത്രി വി ശിവൻകുട്ടി

പിന്നീട് 2012-14ൽ കോൺഗ്രസ് നേതാവ് എം.പി ഗോവിന്ദൻ നായർ ബോർഡ് പ്രസിഡന്‍റായിരുന്നപ്പോൾ കീഴ്ശാന്തിയായി താൽക്കാലിക നിയമനം നൽകുകയും ചെയ്തു. പിന്നീട് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്‍റായ കാലത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെ മേൽശാന്തിയുടെ സഹായിയാക്കുകയും ചെയ്തു. മുൻ മന്ത്രി വി എസ് ശിവകുമാറിന്‍റെ സഹോദരനും ശബരിമല അഡ്മിനിസ്ട്രേഷൻ ഓഫീസർ വി എസ് ജയകുമാറിന്‍റെ ശുപാർശയെ തുടർന്നായിരുന്നു ഇത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾ അറിയാമെന്നതും, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന കോടീശ്വരൻമാരായ തീർഥാടകർക്ക് സുഗമദർശനമൊരുക്കിയും പോറ്റി സ്വാധീനമുറപ്പിച്ചു. ഇത്തരം വിവിഐപിക്കാർക്ക് പ്രസാദവും മറ്റും മുറികളിലെത്തിച്ച് നൽകിയും പോറ്റി അവരുടെ വിശ്വാസം നേടി. അക്കാലത്ത് ശബരിമലയിൽ നടന്ന ചടങ്ങുകളിലെല്ലാം സഹായിയായി ഉണ്ണികൃഷ്ണൻ പോറ്റി ഉണ്ടായിരുന്നു. അക്കാലത്ത് പത്രങ്ങളിൽ വന്ന ഫോട്ടോകളിലും ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാം.

സോണിയയുടെ വസതിയിൽനിന്നെന്ന തരത്തിൽ പുറത്തുവന്ന ഫോട്ടോയിൽ ഉള്ളവർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന നിർണായക വിവരം പുറത്തുവന്നതോടെ, ഇക്കാര്യത്തിൽ ഇനിയും മൌനം തുടരാൻ കോൺഗ്രസിന് സാധിക്കില്ല. ഇത്രയും കാലം ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്താതെയാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുപോയത്. ഈ ചിത്രത്തിൽ ഉൾപ്പെട്ട അടൂർ പ്രകാശിനും ഇക്കാര്യത്തിൽ തൃപ്തികരമായ ഒരു വിശദീകണം നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News