
ഇന്ന് ദേശീയ ഭരണഘടനാ ദിനം. ഒരോ ഭരണഘടനാ ദിനവും ഒരു ഓർമപ്പെടുത്തലാണ് ഇന്ത്യയെന്ന ജാനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് രാജ്യം സാമാധാനപരമായി മുന്നോട്ട് പോകുന്നതിനുപിന്നിലുള്ള അദൃശ്യ ശക്തിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. ഇന്ത്യൻ ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടനാ നിർമാണ സഭ അംഗീകാരം നൽകിയ ദിനമാണ് ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നത്.
ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി ഡോ. ബി ആർ അംബേദ്കറിനോടുള്ള ആദരവ് കൂടിയാണ് ഈ ദിനം. 2015 നവംബർ 26 മുതലാണ് ദേശീയ ഭരണഘടനാ ദിനം ആചരിച്ചു തുടങ്ങിയത്. ലോകത്തിലെ ഏറ്റവും ബ്രഹത്തായ ഈ ലിഖിത ഭരണഘടന അനുദിനം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഓരോ ഭരണ ഘടനാ ദിനത്തിന്റെയും പ്രാധാന്യം നിസ്തുലമാണ്.
1946ൽ രൂപം കൊണ്ട ഭരണഘടനാ നിർമാണണസഭ രണ്ടുവർഷവും 11 മാസവും 18 ദിവസവും എടുത്താണ് ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകിയത്, തുടർന്ന് 1950 ജനുവരി 26 ന് ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വരികയും ചെയ്തു. 448 അനുച്ഛേദങ്ങളും 12 പട്ടികകളും ഉൾപ്പെട്ട ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പതിപ്പുകൾ പ്രേം ബിഹാരി നാരായൺ റൈസാദ ആണ് കൈകൊണ്ട് എഴുതിയത്. ഭരണഘടനയുടെ താളുകളിൽ മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ ആചാര്യ നന്ദലാൽ ബോസ് ആണ്.
ALSO READ : തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിന്‍റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഇന്ത്യൻ ഭരണഘടനയുടെ സവിഷേഷതകളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അതിന്റെ ആമുഖം. ‘വി ദി പീപ്പിൾ ഓഫ് ഇന്ത്യ’ എന്ന് തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖം, ഈ ആമുഖത്തിൽ നിന്ന് സെക്കുലറിസവും സോഷ്യലിസവും എടുത്തുമാറ്റാൻ ആർ എസ് എസും കേന്ദ്ര ഗവണ്മെന്റും പരിശ്രമിക്കുമ്പോൾ ചോദ്യ ചിഹ്നവുമായി തീരുന്നത് ഇന്ത്യയുടെ മതേതരത്വവും സാമാധാന അന്തരീക്ഷവുമാണ്. രാമ രാജ്യ സങ്കല്പത്തിൽനിന്നും ഇന്ത്യയെ ജാനാധിപത്യ രാജ്യമായി പിടിച്ചു നിർത്തുന്നതിൽ ഇവ വഹിക്കുന്ന പങ്കാണ് ആർ എസ് എസി നെ ചൊടിപ്പിക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

