
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ബിജെപി ലഘുലേഖ വിതരണം ചെയ്തതിനെതിരെ സിപിഎം നേരത്തെതന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്‌ഷൻ 123(3)ന്റെ ലംഘനമാണെന്ന് കാട്ടിയാണ് ഡിസംബർ രണ്ടിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരാതി നൽകിയത്.
സർക്കാരും മുഖ്യമന്ത്രിയും സ്വർണ്ണക്കൊള്ളകാരാണെന്ന രീതിയിലാണ് ലഘുലേഖ വിതരണം ചെയ്തത്. പരാതി ശരിയാണെന്ന് കണ്ടെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ 5ന് ലഘുലേഖ കണ്ടെത്തി നശിപ്പിക്കാൻ ജില്ലാതിരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് സിപിഎം പരാതി നൽകിയത് എന്ന വാദമാണ് പൊളിയുന്നത്. സർക്കാർ ക്ഷേത്ര മുതൽ കൊള്ളയടിക്കുകയാണെന്ന തെറ്റായ ആരോപണങ്ങളാണ് ബിജെപിയും കോൺഗ്രസും പ്രചരണായുധമാക്കിയത്.
Also read : പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവാദമായ വിബി ജി റാം ജി ബിൽ ലോക്സഭയിൽ പാസാക്കി
തിരഞ്ഞെടുപ്പടുത്തപ്പോൾ വിശ്വാസികളുടെ കണ്ണിൽ പൊടി ഇടാനാണ് ഇരുകൂട്ടരും ശ്രമിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികളെ കബളിപ്പിക്കും വിധത്തിൽ ഹിന്ദുക്കൾ പവിത്രമായി കരുതുന്ന വിഗ്രഹം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണെന്നും ലഘുലേഖയിൽ ഉള്ളതായും പരാതിയിൽ പറയുന്നു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന ലഘുലേഖ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

