
ജയ്പൂരിലെ ബജാജ് നഗറിൽ കഴിഞ്ഞ ദിവസമുണ്ടായ മോഷണ രംഗം സിനിമയെ വെല്ലുന്നതായിരുന്നു. ബാർക്കത്ത് നഗറിൽ സാധനങ്ങൾ വാങ്ങാൻ വന്ന യുവതിയാണ് ഈ അസാധാരണ മോഷണത്തിന് ഇരയായത് . സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച് യുവതിയും മറ്റൊരു സ്ത്രീയും സാധനങ്ങൾ വാങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഇതിനിടയിൽ സ്ത്രീകളിൽ ഒരാൾ മടക്കിവെച്ച ജാക്കറ്റ് ധരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു കെട്ട് പണം താഴെ വീണു എന്നാൽ ഇത് ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല.
ALSO READ : ₹15 ലക്ഷം വിലയുള്ള വജ്രപ്പതക്കം വിഴുങ്ങി യുവാവ്; ‘തെളിവ്’ വീണ്ടെടുക്കാൻ കാത്തിരുന്ന് ന്യൂസിലൻഡ് പോലീസ്
ബൈക്കിൽ അതുവഴി വന്ന രണ്ട് യുവാക്കൾ റോഡിൽ കിടന്ന പണക്കെട്ട് കാണുകയും അൽപ്പം മുന്നോട്ട് പോയശേഷം ബൈക്ക് നിർത്തി നിലത്തു കിടന്ന പണമെടുത്ത് സ്ത്രീകളുടെ മുന്നിലൂടെ തന്നെ കടന്നു പോവുകയും ചെയ്തു. പണം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ യുവതി ഉടൻ തന്നെ ബൈക്ക് യാത്രികരെ പിന്തുടർന്നുവെങ്കിലും കനത്ത ട്രാഫിക് കാരണം മോഷ്ട്ടാക്കളെ പിടികൂടാൻ കഴിഞ്ഞില്ല, യുവാക്കൾ നിമിഷങ്ങൾക്കകം അപ്രത്യക്ഷരായി.
ഹിന്ദി വാർത്താ പോർട്ടലായ ഹിന്ദുസ്ഥാന്റെ റിപ്പോർട്ട് അനുസരിച്ച്, യുവതി ബജാജ് നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയും മകളും കല്യാണ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാൻ ജയ്പൂരിൽ എത്തിയതാണെന്ന് എസ്.എച്ച്.ഒ പൂനം ചൗധരി വിശദീകരിച്ചു. ബാർക്കത്ത് നഗറിലെ തിരക്കേറിയ റോഡിലൂടെ നടക്കുമ്പോൾ ജാക്കറ്റ് ധരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 50,000 രൂപയുണ്ടായിരുന്ന കെട്ട് അറിയാതെ താഴെ വീണത് എന്നും ഈ അവസരം മുതലെടുത്താണ് പ്രതികൾ റോഡിൽ കിടന്ന പണം കവർന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


