വളർത്തുനായയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തു; മയ്യനാട്ടിൽ ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Mayyanad stabbing case

വളർത്തുനായയെ ക്രൂരമായി മർദ്ദിക്കുന്നത് ചോദ്യം ചെയ്ത അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മയ്യനാട് സ്വദേശി രാജീവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മയ്യനാട് സ്വദേശിയായ കബീർ കുട്ടിക്കാണ് (62) ആക്രമണത്തിൽ പരിക്കേറ്റത്.

പ്രതിയായ രാജീവ് തന്റെ വീട്ടിൽ രണ്ട് നായ്ക്കളെ വളർത്തുന്നുണ്ട്. മദ്യലഹരിയിൽ ഇയാൾ നായ്ക്കളെ ക്രൂരമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ നായ്ക്കളെ ആക്രമിക്കുന്നത് കണ്ട അയൽവാസിയായ കബീർ കുട്ടി ഇത് ചോദ്യം ചെയ്തു. ഇതിലുണ്ടായ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്.

ALSO READ : കൊട്ടാരക്കരയിൽ കർഷകന്റെ റബ്ബർ ഷീറ്റുകൾ കവർന്നു; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നായ്ക്കളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ, മദ്യലഹരിയിലായിരുന്ന രാജീവ് കബീർ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമം നടത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീയെയും ഇയാൾ ആക്രമിക്കാൻ മുതിർന്നു. തുടർന്ന് സംഭവത്തിൽ പരാതി നൽകാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ കബീർ കുട്ടിയെ രാജീവ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News