ദില്ലി സ്‌ഫോടനം; ഷഹീനുമായി തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം

NIA Takes Dr Shaheen Shahid to Al-Falah University

ദില്ലി : ദില്ലി സ്ഫോടന കേസിലെ പ്രതിയായ ജയ്ഷെ മുഹമ്മദ് പ്രവർത്തക ഷഹീനെ അൽഫലാഹ് സർവകലാശാലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ദില്ലി സ്ഫോടന കേസിലെ ഏഴു പ്രതികളിൽ ഒരാളാണ് ഷഹീൻ ഷാഹിദ്. ജമ്മുകശ്മീർ, ലക്‌നൗ എന്നിവിടങ്ങളിലും ഷഹീനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഷഹീനുമായി ബന്ധപ്പെട്ടവരെ ചേദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

റിപോർട്ടുകൾ പ്രകാരം എൻ ഐ എ ഷഹീനെ അൽ-ഫലാഹ് മെഡിക്കൽ സർവകലാശാല ഹോസ്റ്റൽ റൂം നമ്പർ 22, മെഡിക്കൽ വാർഡ്, ക്ലാസ് മുറികൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് എൻ‌ഐ‌എ സംഘം ഡോ. ​​ഷഹീനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. സർവകലാശാല ഹോസ്റ്റൽ റൂം നമ്പർ 22 വച്ച് സ്ഫോടനത്തിന്റെ ആസൂത്രണത്തിനായി നിരവധി കൂടി കാഴ്ചകൾ നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. നവംബർ 20-നാണ് എൻ ഐ എ ഷഹീനെ അറസ്റ്റു ചെയ്തത്.

ALSO READ : മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: ഉദ്ധവ്–രാജ് കൂടിക്കാഴ്ച സഖ്യ സൂചന ശക്തമാക്കുന്നു

അൽഫലാഹ് സർവകലാശാലക്ക് സമീപം ഇവർ താമസിക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന മറ്റൊരു താവളം കൂടി കണ്ടെത്തിയിട്ടുണ്ട്. 3 മുറിയുള്ള വീടെടുത്തത് പഴക്കച്ചവടത്തിന് വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുൻ സർപഞ്ച് ജുമ്മയുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്തത്. ഇവിടെയാണ് സ്ഫോടനം നടത്താൻ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളും അമോണിയം നൈട്രേറ്റും സൂക്ഷിച്ചു വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News