“കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ധാരക്കുള്ള കനത്ത നഷ്ട്ടം”; ശ്രീനിവാസനെ അനുസ്മരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

JOHN BRITTAS ABOUT SREENIVASAN

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. ശ്രീനിവാസന്റെ വിടവ് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ധാരക്കുള്ള കനത്ത നഷ്ട്ടമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മലയാള സിനിമ മേഖലയിൽ അർത്ഥപൂർണ്ണമായ ജീവിതമായിരുന്നു ശ്രീനിവാസന്റേത്,ജനങ്ങളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അഭിനേതാവായിരുന്നു അദ്ദേഹം എന്ന് ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചു.

ALSO READ : ‘ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്‌’; മോഹൻലാൽ

സിനിമ മേഖലയിൽ വ്യത്യസ്തമായ ചേരുവകൾ ശക്തമായി പ്രയോജനപ്പെടുത്തിയ വ്യക്തിയായ ശ്രീനിവാസൻ കാലത്തെ നിയന്ത്രിച്ച വ്യക്തിയായിരുന്നുവെന്നും കേരള സമൂഹം അദ്ദേഹത്തെ ഉൾക്കൊണ്ടു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ : ‘ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്‌’; മോഹൻലാൽ

ശ്രീനിവാസനോടൊപ്പം ഉള്ള നിമിഷങ്ങൾ ഗോൾഡൻ മൊമൻ്റ്സ് ശ്രീനിവാസൻ്റെ സിനിമകളിലെ വിമർശനങ്ങൾ പോലും നർമ്മം പുരട്ടിയിരുന്നു എന്നായിരുന്നു ആദരാഞ്ജലി അർപ്പിച്ച് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്. 1976 ൽ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News